ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു


JUNE 16, 2021, 7:41 AM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസിസിഐയും പ്രഖ്യാപനം നടത്തിയത്.ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഉമേഷ് തിരിച്ചെത്തിയതോടെ ശര്‍ദ്ദുല്‍ താക്കൂറിന് ടീമില്‍ ഇടം നഷ്ടമായി. മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് ഉള്ളത്. മായങ്ക് അഗര്‍വാള്‍ പുറത്തായതോടെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍മാരായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ജൂണ്‍ പതിനെട്ടിന് സതാംപ്ടണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്.ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാ്ര്രപന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാ്ര്രപന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.