യൂസുഫ് പത്താന്‍ വിരമിച്ചു


FEBRUARY 26, 2021, 8:59 PM IST

ബറോഡ: ഇന്ത്യന്‍ ഔള്‍റൗണ്ടര്‍ യൂസുഫ് പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നു യൂസുഫ് പത്താന്‍.

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. പ്രഥമ ഐ പി എല്‍ സീസണില്‍ കപ്പ് നേടിയ രാജസ്ഥാന്‍ ടീമിലും 2012, 14 സീസണുകളില്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമിലും അംഗമായിരുന്നു.

57 ഏകദിനങ്ങളിലും 22 ടി-20കളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിനത്തില്‍ 810 റണ്‍സും ടി-20 യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്.

രണ്ട് ഫോര്‍മാറ്റിലുമായി 46 വിക്കറ്റാണ് യൂസുഫിന്റെ സമ്പാദ്യം. 2012 മാര്‍ച്ചിലാണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ഇര്‍ഫാന്‍ പത്താന്‍ സഹോദരനാണ്.