ഗൂഗിൾ ക്രോം, മോസില്ല, മൈക്രോസോഫ്ട് എഡ്ജ്, യാൻഡെക്സ് എന്നീ ബ്രൗസറുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു പുതിയ മാൽവെയർ ബാധിക്കാൻ സാധ്യതയുണ്ട് എന്ന് വാർത്തകൾ പുറത്ത് വന്നു. എന്നാൽ ഇവയെ മാത്രമല്ല ഏത് ബ്രൗസറിനേയും ബാധിക്കാം എന്നാണ് റിപ്പോർട്ടുകൾ.
മൈക്രോസോഫ്റ്റ് 365 ഡിഫെൻഡർ റിസർച്ച് ടീം ഈ മാൽവെയർ കൂട്ടത്തെ ‘അഡ്രോസെക്’ എന്നാണ് വിളിക്കുന്നത്. ഇത് വെബ് ബ്രൗസറുകളുടെ സുരക്ഷയെ തകർക്കുന്നു. ബ്രൗസർ എക്സ്റ്റൻഷനുകൾ നിർമ്മിക്കുന്നു കൂടാതെ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ അവരുടെ സമ്മതമില്ലാതെ മാറ്റങ്ങൾ വരുത്തുന്നു എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ ഉപയോക്താക്കളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് എന്നാണ് മറ്റൊരു കണ്ടെത്തൽ. യൂറോപ്പും തെക്കുകിഴക്കൻ ഏഷ്യയും ഉൾപ്പെടുന്ന പ്രദേശങ്ങളും ആക്രമണം നേരിടുന്നു. 2020 മെയ് മുതൽ അഡ്രോസെക് സജീവം ആണെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ആഗസ്ത് മുതൽ ഇത് പ്രതിദിനം 30,000 ഉപകരണങ്ങൾക്ക് നേരെ വരെ ആക്രമണം നടത്തുന്നു എന്നും റിപ്പോർട്ട് പറയുന്നു.
ഇതിന്റെ വിതരണ ശൃംഖല 159 യൂണീക് ഡൊമെയ്നുകളിൽ വ്യാപിച്ചിരിക്കുന്നു. ഓരോ ഡൊമെയ്നിനും ശരാശരി 17,3000 യൂണീക് യു,ആർ,എൽ. കളെ ഹോസ്റ്റുചെയ്യാനാകും. ഈ യു,ആർ,എൽ. കൾക്ക് ശരാശരി 15,300 മാൽവെയർ സാമ്പിളുകൾ ഹോസ്റ്റുചെയ്യാൻ കഴിയും എന്നാണ് കണക്കുകൾ. അതിനർത്ഥം 42 ബില്ല്യണിലധികം വ്യത്യസ്ത മാൽവെയർ സാമ്പിളുകൾ അവരുടെ ഏറ്റവും പുതിയ ഇരയുമായി ബന്ധപ്പെടാൻ കാത്തിരിക്കുന്നു എന്നാണ്.
ഇൻസ്റ്റാളുചെയ്തുകഴിഞ്ഞാൽ, ബ്രൗസർ ക്രമീകരണങ്ങളിലും ഘടകങ്ങളിലും അഡ്രോസെക് മാറ്റങ്ങൾ വരുത്തുന്നു. സെർച്ച് എഞ്ചിൻ പേജുകളിൽ പരസ്യങ്ങൾ കടത്തിവിടാനും ഈ മാൽവെയറിന് കഴിയും. ടൂൾബാറുകൾ ഇല്ലെങ്കിലും ഇതിന് എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. അത് പലപ്പോഴും ഒർജിനൽ ആണെന്ന് തിന്നുന്ന ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും.
ഉദാഹരണത്തിന് ക്രോമിൽ ‘റേഡിയോപ്ലെയർ’ ഇൻസ്റ്റാളുചെയ്യുന്നതിന് മാൽവെയർ പലപ്പോഴും മീഡിയ റൂട്ടർ സേവനത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ഇത് യാഥാർഥ്യം ആണെന്ന് കരുതി ഉപയോഗിച്ച് തുടങ്ങുമ്പോഴാണ് അഡ്രോസെക്കിനെ തിരിച്ചറിയുക.