വാഷിംഗ്ടണ്‍: വലിയ ടെക്‌സ്റ്റുകള്‍ ട്വീറ്റ് ചെയ്യാമെന്ന അറിയിപ്പുമായി ട്വിറ്റര്‍ രംഗത്തെത്തി. നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ വരാനിരിക്കുന്നതെന്നും പ്രഖ്യാപനമുണ്ട്. പുതിയ പ്രത്യേകതകളില്‍ ചിലത് ജനുവരി മധ്യത്തോടെയും ഫെബ്രുവരി ആദ്യത്തോടെയും ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് ട്വിറ്റര്‍ പറയുന്നത്.
ഫോളോ ചെയ്യുന്ന ട്വീറ്റുകളും റെക്കമന്റ് ട്വീറ്റുകളും വലത്തേക്കും ഇടത്തേക്കും എളുപ്പത്തില്‍ സൈ്വപ് ചെയ്യാന്‍ സാധിക്കും. യു ഐ പരിഷ്‌ക്കരണം, ബുക്ക് മാര്‍ക്ക് ബട്ടണ്‍ എന്നിവ ഈ മാസം പുറത്തിറങ്ങും. വലിയ ടെക്‌സ്റ്റുകള്‍ ട്വീറ്റുകള്‍ ചെയ്യാനുള്ള സൗകര്യം ഫെബ്രുവരിയോടെയാണ് അവതരിപ്പിക്കുക. നിലവില്‍ 280 അക്ഷര പരിധിയാണ് ട്വിറ്ററില്‍ ടെക്സ്റ്റ് ചെയ്യാനാവുക.