ഏതു ഭാഷക്കാരനോടും സംസാരിക്കാം; ഫോണ്‍ തര്‍ജ്ജമ ചെയ്യും


NOVEMBER 13, 2023, 8:23 PM IST

സാംസങിന്റെ പുതിയ ഫോണ്‍ വരുന്നു; നിങ്ങള്‍ക്കേത് ഭാഷക്കാരനോടും സംസാരിക്കാം, നിങ്ങളുടെ ഭാഷയില്‍ തത്സമയ തര്‍ജ്ജമ ഫോണ്‍ നിര്‍വഹിച്ചോളും. 

നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ്ാ സാംസങ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. എ ഐ ഫീച്ചര്‍ ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ക്കിടയില്‍ ഓഡിയോയുടെയും ടെക്സ്റ്റിന്റെയും തത്സമയ വിവര്‍ത്തനങ്ങള്‍ ഫോണ്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 

സ്മാര്‍ട്ട്ഫോണുകളിലെ ടെക്നോളജിയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. സമഗ്ര എ ഐ സംവിധാനം എന്ന് വിശേഷണവുമായി 'ഗാലക്സി എഐ' 2024 ജനുവരിയില്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതല്‍ മികച്ചതാക്കുന്ന എഐ ഫീച്ചറുകളാണ് ഗാലക്സി എഐയുടെ സവിശേഷത. എന്തൊക്കെ ഫീച്ചറുകളാണ് ഇത്തരത്തില്‍ വരാനിരിക്കുന്നത് എന്നതിന്റെ മുഴുവന്‍ വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചില ഫീച്ചറുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതില്‍ ഒന്നാണ് എഐ ലൈവ് ട്രാന്‍സ്ലേറ്റ് കോള്‍'. അധികം വൈകാതെ ഈ എഐ ഫീച്ചര്‍ സാംസങ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Other News