ചൈനയുടെ മാക് 30 വിന്‍ഡ് ടണല്‍ നിര്‍മ്മാണം 2022 ല്‍ പൂര്‍ത്തിയാകും


AUGUST 24, 2021, 1:18 PM IST

ബീജിങ്: ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയില്‍ ലോകരാജ്യങ്ങളേക്കാള്‍ പതിറ്റാണ്ടുകള്‍ മുന്നിലെത്താന്‍ ചൈനയെ സഹായിക്കുന്ന മാക് 30 വിന്‍ഡ് ടണല്‍ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിവേഗത്തില്‍ കാറ്റ് കടത്തിവിടാന്‍ കഴിയുന്ന കൂറ്റന്‍ കുഴലുകളാണ് വിന്‍ഡ് ടണലുകള്‍. വായുവില്‍ മിസൈലുകളും മറ്റും അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ഈ വിന്‍ഡ് ടണലുകള്‍ക്കാകും. അതുവഴി പ്രായോഗിക സാഹചര്യങ്ങളില്‍ ഇവ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ തിരിച്ചറിയാനാകും. അതിവേഗ റോക്കറ്റുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളുടേയുമെല്ലാം കാര്യക്ഷമത ഉറപ്പുവരുത്താന്‍ വിന്‍ഡ് ടണല്‍ പരീക്ഷണങ്ങള്‍ കൊണ്ട് സാധിക്കും.

സെക്കന്റില്‍ പത്ത് കിലോമീറ്റര്‍ (അതായത് ശബ്ദത്തേക്കാള്‍ 30 ഇരട്ടി) വേഗത്തില്‍ വരെ സഞ്ചരിക്കുന്ന മിസൈലുകളുടെയും മറ്റു ആയുധങ്ങളുടെയും കാര്യക്ഷമത പരീക്ഷിക്കാന്‍ ഈ വിന്‍ഡ് ടണലിനാകും.

കൂടാതെ രാജ്യത്തെ ഹൈപ്പര്‍സോണിക്, എയ്റോസ്പേസ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമുകള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യും. സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ച ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും എത്തിച്ചേരാനാകും, കൂടാതെ ഉപഗ്രഹ, ബഹിരാകാശ പേടക വിക്ഷേപണ ചെലവ് 90 ശതമാനം കുറയ്ക്കുന്ന ബഹിരാകാശ വിമാനം വികസിപ്പിക്കാനും ഈ സാങ്കേതികവിദ്യ ചൈനയെ സഹായിക്കും.

ചൈനയുടെ അടുത്ത തലമുറ വിമാനത്തിന്റെ തൊട്ടിലെന്ന് വിളിക്കപ്പെടുന്ന ജെഎഫ് -22 ഹൈപ്പര്‍വെലോസിറ്റി വിന്‍ഡ് ടണലിന് 40 സെക്കന്റ് മുതല്‍ 100 കിലോമീറ്റര്‍ വരെ ഉയരത്തില്‍, സെക്കന്റില്‍ 10 കിലോമീറ്റര്‍ അഥവാ ശബ്ദത്തിന്റെ 30 ഇരട്ടി വേഗത കൈവരിക്കാന്‍ കഴിയുമെന്ന്  ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ( സിസിടിവി) തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

നിര്‍മാണം 2022 ല്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും നൂതനമായ ഹൈപ്പര്‍വെലോസിറ്റി വിന്‍ഡ് ടണലായിരിക്കും ജെഎഫ്-22. ഹൈപ്പര്‍സോണിക്, എയ്റോസ്പേസ് വിമാനങ്ങളുടെ വികസനത്തിന് ഇത് സംഭാവന നല്‍കുമെന്നും സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഹൈപ്പര്‍സോണിക് വിമാനങ്ങളില്‍  ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ലോകത്തിലെ ഏത് സ്ഥലത്തും എത്തിച്ചേരാനും ചെലവ് 90 ശതമാനം വരെ കുറയ്ക്കാനും കഴിയുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ മെക്കാനിക്‌സും പ്രോജക്റ്റിന്റെ ലീഡറുമായ ജിയാങ് സോങ്‌ലിന്‍  പറഞ്ഞതായി ചൈനീസ് മാധ്യമം റിപ്പോര്‍ട്ട്‌ചെയ്തു.

സിസിടിവി റിപ്പോര്‍ട്ട് അനുസരിച്ച്, വിന്‍ഡ് ടണല്‍ സൈറ്റിലെ ഒരു ഡിസ്‌പ്ലേ ബോര്‍ഡ് യുഎസ് എക്‌സ് -51 വേവ്റൈഡര്‍ ഹൈപ്പര്‍സോണിക് ഫ്‌ലൈറ്റ് ടെസ്റ്റ് വാഹനത്തിന്റെ ഒരു ചിത്രം ഹൈപ്പര്‍സോണിക് വിമാനത്തിന്റെ ചിത്രീകരണമായി ഉപയോഗിക്കുന്നു.

പരീക്ഷണാത്മക എക്‌സ് -51 പ്രോഗ്രാം ഭാവിയിലെ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍, ഹൈപ്പര്‍സോണിക് ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, ബഹിരാകാശത്തിലേക്കുള്ള ഭാവി പ്രവേശനം എന്നിവയ്ക്ക് വഴിയൊരുക്കാന്‍ ലക്ഷ്യമിട്ടതായി യുഎസ് എയര്‍ ഫോഴ്‌സിന്റെ വെബ്‌സൈറ്റ് പറയുന്നു.

ഹൈറോസോണിക് വിമാനങ്ങളുടെ വികസനം എയ്റോസ്പേസ് എയര്‍ക്രാഫ്റ്റിനേക്കാള്‍ നേരത്തെ വരുമെന്നും കാരണം അവ സാങ്കേതികമായി സങ്കീര്‍ണ്ണമല്ലെന്നും, ആദ്യകാല ഹൈപ്പര്‍സോണിക് വിമാനം സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ഡിസ്‌പോസിബിള്‍ ആകുമെന്നും ചൈനീസ് വ്യോമയാന വിദഗ്ധനായ ഫു ക്വിയാന്‍ഷാവോ തിങ്കളാഴ്ച ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു,

അതിനുശേഷം, ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് ഗതാഗതം ഉള്‍പ്പെടെയുള്ള സിവിലിയന്‍ ഉപയോഗങ്ങള്‍ക്കായി വികസിപ്പിക്കാന്‍ കഴിയുമെന്നും ഫു പ്രവചിച്ചു.

ബഹിരാകാശ വിമാനം വികസിപ്പിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. അത് ചെലവേറിയതുമായിരിക്കും, അവര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സങ്കീര്‍ണമായ വൈദ്യുതി സംവിധാനങ്ങളും ആവശ്യമാണ് ഫൂ പറഞ്ഞു, അത് മറികടക്കാന്‍ ടര്‍ബോഫാന്‍, സ്‌ക്രാംജെറ്റ്, റോക്കറ്റ് എഞ്ചിനുകള്‍ എന്നിവയുടെ സംയോജനമാകാമെന്ന് ഫൂ വ്യക്തമാക്കി.

മാക് 5 മുതല്‍ മാക് 9 വരെ അനുകരിക്കാവുന്ന ചൈനയുടെ പ്രധാന വ്യോമയാനത്തിനും ബഹിരാകാശ ദൗത്യങ്ങള്‍ക്കും പ്രധാന പിന്തുണ നല്‍കിയ ജെഎഫ് -12 വിന്‍ഡ് ടണല്‍ 2012 ല്‍ വിജയകരമായി വികസിപ്പിച്ചതിന് ശേഷമാണ് 2018 മാര്‍ച്ചില്‍ ജെഎഫ് -22 പദ്ധതി ആരംഭിച്ചതെന്ന് സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ജെഎഫ് -22 ജെഎഫ് -12-ല്‍ ചേരുകയും എല്ലാ ഹൈപ്പര്‍സോണിക് വേഗങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തെ മുന്‍നിര എയറോഡൈനാമിക് പരീക്ഷണ പ്ലാറ്റ്‌ഫോം രൂപീകരിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കമ്പ്യൂട്ടര്‍ സിമുലേഷനുകളും മോഡല്‍ പരീക്ഷണങ്ങളും പോലുള്ള മറ്റ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കൂടുതല്‍ കൃത്യവും കാര്യക്ഷമവുമായ മാര്‍ഗ്ഗമാണ് വിന്‍ഡ് ടണലുകളെന്ന് ഫു പറഞ്ഞു.

Other News