ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗത്തിന് അന്ത്യം


JUNE 14, 2022, 11:12 PM IST

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പഴയ ബ്രൗസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ നിര്‍ത്തലാക്കുന്നു. പ്ലസ് എന്ന ആഡ് ഓണ്‍ പാക്കേജിന്റെ ഭാഗമായി 1995ലാണ് വെബ് ബ്രൗസര്‍ ആദ്യമായി പുറത്തിറക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ജൂണ്‍ 15 മുതല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പ്രവര്‍ത്തന രഹിതമാകും. 

2003ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഏറ്റവും ഉപയോഗ പങ്കാളിത്തം പ്രകടിപ്പിച്ചത്. 95 ശതമാനം ഉപയോഗത്തിലൂൂടെ ഏറ്റവും ഉന്നതിയിലെത്തിയത് ആ വര്‍ഷമായിരുന്നു. എന്നാല്‍ എതിരാളികള്‍ കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി പുതിയ ബ്രൗസറുകള്‍ രംഗത്തിറക്കിയതോടെ  ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ഉപഭോക്തൃ അടിത്തറയ്ക്ക് ഇളക്കം തട്ടുകയായിരുന്നു. 

പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി ഇന്റര്‍നെറ്റ് എക്സ്പ്ലോററിനുള്ള പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നത് 2016ല്‍ തന്നെ നിര്‍ത്തലാക്കിയിരുന്നു. 2021 ആഗസ്ത് 17ന് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചു. 2020 നവംബര്‍ 30ന് മൈക്രോസോഫ്റ്റ് ടീംസും പിന്തുണ നിര്‍ത്തലാക്കി.

Other News