ഫേസ് ബുക്കിന്റെ മാതൃകമ്പനിയുടെ പുതിയ പേര് മെറ്റ; മാറ്റം അറിയിച്ച് സുക്കര്‍ബര്‍ഗ്


OCTOBER 29, 2021, 9:06 AM IST

കാലിഫോര്‍ണിയ: മാതൃകമ്പനിയായ ഫേസ് ബുക്കിന്റെ പേരില്‍ മാറ്റം വരുത്തി കമ്പനി. പുതിയ പേര് മെറ്റ (Meta) എന്നാണെന്ന് കമ്പനി സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, സോഷ്യല്‍ മീഡിയ പ്‌ളാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ബ്രാന്‍ഡിന്റെ പേര് ഉത്പന്നത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അത് എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ആശാസ്യമല്ല. ഈ മാറ്റം വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും പുതിയ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരുമെങ്കിലും കോര്‍പറേറ്റ് ഘടനയില്‍ മാറ്റം വരുത്തില്ലെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു

സാമൂഹ്യ മാധ്യമ ആപ്‌ളിക്കേഷനുകളുടെ കേസുകള്‍ ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ നീക്കമെന്നാണ് വിവരം. കമ്പനി അവതരിപ്പിക്കുന്ന വെര്‍ച്വല്‍, ഓഗ്മെന്റ് റിയാലിറ്റി കോണ്‍ഫറന്‍സ് തത്സമയ സ്ട്രീമിങ്ങായ മെറ്റാവേഴ്സുമായി പുതിയ പേരിന് സമാനതയുണ്ട്. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു.

Other News