ഗ്ലോബല്‍ ടെക്‌നോളജി ഉച്ചകോടി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ ഡല്‍ഹിയില്‍


OCTOBER 29, 2022, 2:55 AM IST

ന്യൂഡല്‍ഹി: ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ എല്ലാ വര്‍ഷവും കാര്‍ണെഗി ഇന്ത്യ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ടെക്‌നോളജി ഉച്ചകോടി (ജിടിഎസ്  ഗ്ലോബല്‍ ടെക്‌നോളജി സമ്മിറ്റ്) നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ അഞ്ച് രാജ്യങ്ങളിലെ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 150 ലധികം വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു തിങ്ക്-ടാങ്ക് ആണ് കാര്‍ണെഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാമിന് കര്‍ണാടക സംസ്ഥാന സര്‍ക്കാരും ഇന്ത്യയിലെ പ്രമുഖ സാങ്കേതിക കമ്പനികളും പിന്തുണ നല്‍കുന്നു.

'ജിയോപൊളിറ്റിക്‌സ് ഓഫ് ടെക്‌നോളജി' എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ വിഷയം. സാങ്കേതിക നയം, സൈബര്‍ പ്രതിരോധം, ഡിജിറ്റല്‍ ആരോഗ്യം, അര്‍ദ്ധചാലകങ്ങള്‍, ഇന്ത്യയുടെ ജി 20 പ്രസിഡന്റ് പദവി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും

Other News