ഗൂഗ്ള്‍ വ്യക്തിഗത വര്‍ക്ക്‌സ്‌പേസ് 1 ടി ബിയിലേക്ക് ഉയര്‍ത്തുന്നു


OCTOBER 28, 2022, 7:10 PM IST

ന്യൂയോര്‍ക്ക്: വ്യക്തിഗത വര്‍ക്ക്‌സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 1 ടി ബിയായി ഉയര്‍ത്താന്‍ തയ്യാറെടുത്ത് ഗൂഗ്ള്‍. 15 ജി ബിയായിരുന്നു ഇതുവരെ നല്കിയിരുന്നത്. ഇതോടെ സ്ഥലമില്ലെന്ന പരാതിക്ക് അവസാനമാകും. 

പുതിയ മാറ്റം നിലവില്‍ വരുന്നതോടെ എല്ലാ അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 

ജി മെയില്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, കോണ്‍ടാക്ട്‌സ്, ഗൂഗ്ള്‍ കലണ്ടര്‍, മീറ്റ്, ചാറ്റ്‌സ്, ഓഫിസ് സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങള്‍ ലഭ്യമാകക്ുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗ്ള്‍ വര്‍ക്ക്‌സ്‌പേസ്. നേരത്തെ ജി സ്യൂട്ട് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാന പതിപ്പ് ഉപഭോക്താക്കള്‍ക്ക് സൗജന്യമാണ്. 

മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ, പല വ്യക്തികള്‍ക്കും ഒരേ സന്ദേശം ഒരേ സമയം അയക്കാനുള്ള മെയില്‍മെര്‍ജ് സംവിധാനം എന്നിവ പുതുതായി ഉള്‍പ്പെടുത്തുമെന്നും അറിയിപ്പിലുണ്ട്.

Other News