ഗൂഗ്‌ളിന്റെ 5224 കോടി നിക്ഷേപം എയര്‍ടെല്ലില്‍ 


JULY 16, 2022, 2:35 PM IST

മുംബൈ: ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ഗൂഗ്‌ളിന്റെ തീരുമാനത്തിന്റെ ഭാഗമായി എയര്‍ടെല്ലില്‍ നിക്ഷേപം. എയര്‍ടെല്ലില്‍ 5,224 കോടി രൂപയാണ് ഗൂഗ്ള്‍ നിക്ഷേപിച്ചത്. ഗൂഗിള്‍ പണം നിക്ഷേപിച്ച കാര്യം എയര്‍ടെല്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

എയര്‍ടെല്ലിന്റെ അഞ്ചു രൂപ മുഖവിലയുള്ള 71,176,839 ഇക്വിറ്റി ഷെയറുകളാണ് ഗൂഗിളിനു നല്‍കുക. ഒരു ഷെയറിന് 734 രൂപ നിരക്കിലാണ് നിക്ഷേപം. എയര്‍ടെലിന്റെ മൊത്തം ഓഹരിയുടെ ഏകദേശം 1.2 ശതമാനമാണ് ഇതോടെ ഗൂഗിളിനു സ്വന്തമാകുക. എയര്‍ടെല്ലും ഗൂഗിളും ക്ലൗഡ് മേഖലയിലും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. 

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ മുമ്പ് റിലയന്‍സ് ജിയോയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. ഗൂഗിള്‍ നേരത്തേ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 33,737 കോടി രൂപ മുടക്കി 7.73 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണികളിലെ വികസന സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ കമ്പനികളുടെ നിക്ഷേപ നീക്കമെന്നാണ് വിലയിരുത്തലുകള്‍.

Other News