ലിങ്ക്, ചിത്രങ്ങള്‍, വീഡിയോ പ്രശ്‌നം നേരിട്ട് ട്വിറ്റര്‍


MARCH 6, 2023, 11:41 PM IST

ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ നിന്ന് മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ടു. ഇതോടെ ആയിരക്കണക്കിന് പേര്‍ക്കാണ് ട്വിറ്ററിലൂടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനാവാതെ വന്നത്. 

ലിങ്കുകള്‍ക്ക് മാത്രമല്ല ട്വിറ്ററിലെ ചിത്രങ്ങള്‍ക്കും വീഡിയോ ഉള്ളടക്കങ്ങള്‍ക്കും ഈ പ്രശ്‌നം ഉണ്ടായതായി ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി നെറ്റ്‌ബ്ലോക്ക്‌സ് പറഞ്ഞു. നിരവധി പേരാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 

ഇതോടെ ട്വിറ്റര്‍ എ പി ഐ, ഡിഡ് ട്വിറ്റര്‍ എന്നിവ യു എസിലെ ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ട്വിറ്റര്‍ എ പി ഐയിലേക്കുള്ള സൗജന്യ ആക്സസിനെ കമ്പനി ഇനി പിന്തുണയ്ക്കില്ലെന്ന് ട്വിറ്റര്‍ സി ഇ ഒ എലോണ്‍ മസ്‌ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസിന്റെ സൗജന്യ പതിപ്പ് ആയിരക്കണക്കിന് ഡെവലപ്പര്‍മാര്‍ ട്വിറ്റര്‍ ഡാറ്റ വിശകലനം ചെയ്യുന്നതിനോ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്നുണ്ട്. 

റോയിട്ടേഴ്‌സ് ട്വിറ്ററുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.

Other News