ആരോഗ്യ ഉപകരണമായി എയര്‍പോഡുകളുപയോഗിക്കാന്‍ സാധ്യത തേടുന്നു


OCTOBER 13, 2021, 8:11 PM IST

വാഷിംഗ്ടണ്‍: ആരോഗ്യ ഉപകരണമായി എയര്‍പോഡുകളെ ഉപയോഗപ്പെടുത്താനുള്ള സാധ്യത തേടി ആപ്പിള്‍. ഇയര്‍ബഡുകള്‍ ശ്രവണ സഹായികളായി ഉപയോഗിക്കുന്നതോടൊപ്പം ഇയര്‍ഇന്‍ തെര്‍മോമീറ്ററും പോസ്ചര്‍ മുന്നറിയിപ്പുകളും നല്കാനും ഇവയെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളിലാണ് ആപ്പിളിന്റെ ഗവേഷണം. 

ആഗോള ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നതാണ് ആപ്പിളിന്റെ എയര്‍പോഡുകള്‍. 2020ല്‍ 12.8 ബില്യന്‍ ഡോളറിന്റെ വരുമാനമാണ് എയര്‍പോഡുകള്‍ ആപ്പിളിന് നല്കിയത്. 

കേള്‍വി ശക്തി വര്‍ധിപ്പിക്കുക, ശരീര താപനില തിരിച്ചറിയുക തുടങ്ങി നിരവധി പദ്ധതികള്‍ക്ക് എയര്‍പോഡുകള്‍ ഉപയോഗപ്പെടുത്താമെന്ന തരത്തില്‍ ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ആപ്പിള്‍ വാച്ച് കൂടാതെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ആപ്പിളിന്റെ താത്പര്യമാണ് പുതിയ പദ്ധതി വെളിപ്പെടുത്തുന്നത്. ആപ്പിള്‍ ഐ ഫോണുകള്‍ ഉപയോഗിച്ച് വിഷാദവും മാനസിക തകര്‍ച്ചയും തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പ്രത്യേക ശ്രവണസഹായി സവിശേഷതകള്‍ വികസിപ്പിക്കുകയാണോ അതല്ല ഇയര്‍ബഡുകളുടെ നിലവിലുള്ള അവസ്ഥയോടൊപ്പം ശ്രവണസഹായി ചേര്‍ക്കുകയോ ആണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആപ്പിളിന്റെ ഹൈഎന്‍ഡ് ഇയര്‍ബഡുകളാണ് എയര്‍പോഡ്‌സ് പ്രോ കഴിഞ്ഞ ആഴ്ച ആരംഭിച്ച കോണ്‍വര്‍സേഷന്‍ ബൂസ്റ്റ് ഉള്‍പ്പെടെയുള്ള ശ്രവണശേഷി മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷതകള്‍ ഇതിനകം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ധരിക്കുന്നവരുടെ മുമ്പിലുള്ളവരുടെ സംഭാഷണങ്ങള്‍ വ്യക്തമാകാന്‍ സഹായിക്കുന്നുണ്ട്. 

നിര്‍ദ്ദിഷ്ട എയര്‍പോഡ് അടുത്ത വര്‍ഷത്തോടെയും പ്രതീക്ഷിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കാന്‍ ആപ്പിളുമായി ബന്ധപ്പെട്ടവര്‍ വിസമ്മതിച്ചു. 

പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് ചെവിക്കുള്ളില്‍ നിന്ന് ശരീരതാപനില തിരിച്ചറിയാനുള്ള പ്രോട്ടോടൈപ്പുകളുടെ വികസനം പുരോഗമിക്കുകയാണ്. ആപ്പിള്‍ വാച്ചിന്റെ അടുത്ത വര്‍ഷത്തെ പതിപ്പില്‍ ഉള്‍പ്പെടുത്തിയാക്കാവുന്ന റിസ്റ്റ് ടെമ്പറേച്ചര്‍ സെന്‍സര്‍ ഉള്‍പ്പെടെ ഉപകരണങ്ങളില്‍ ചേര്‍ക്കാവുന്ന രണ്ടാമത്തെ തെര്‍മോമീറ്ററാണിത്. 

വ്യക്തിഗതമായി എയര്‍പോഡുകള്‍ ഇയര്‍ബഡുകളുടെ ചലന സെന്‍സറുകളിലേക്ക് ചായുകയും ഭാവത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്കുകയും ചെയ്യുന്നു. ശ്രവണ സഹായികളആയി എയര്‍പോഡുകള്‍ വാഗ്ദാനം ചെയ്യുന്നത് അതിന്റെ വ്യാപ്തി ഗണ്യമായി വര്‍ധിപ്പിക്കുകയും ദശലക്ഷക്കണക്കിന് പേരുടെ ചെറിയ തോതിലുള്ള കേള്‍വി വൈകല്യത്തിന് പരിഹാരമാവുകയും ചെയ്യും. 

ജോണ്‍സ് ഹോപ്കിന്‍സിലെ കോക്ലിയര്‍ സെന്റര്‍ ഫോര്‍ ഹിയറിംഗ് ആന്റ് പബ്ലിക്ക് ഹെല്‍ത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 28 ദശലകഷം അമേരിക്കക്കാര്‍ക്കാണ് നേരിയ കേള്‍വിക്കുറവ് അനുഭവപ്പെടുന്നത്. എന്നാല്‍ കേവലം അഞ്ച് ശതമാനം മാത്രമേ ശ്രവണ സഹായി ഉപയോഗിക്കുന്നുള്ളു. കേള്‍വിക്കുറവ് കൂടുതലായി അനുഭവപ്പെടുന്ന 12 ദശലക്ഷം പേരില്‍ 37 ശതമാനം പേരാണ് ശ്രവണ സഹായി ഉപയോഗിക്കുന്നത്. 

ആപ്പിള്‍ എയര്‍പോഡുകള്‍ ശ്രവണ സഹായികളായി ഉപയോഗപ്പെടുത്തുന്ന അവസ്ഥ വരികയാണെങ്കില്‍ കാര്യങ്ങളില്‍ മികച്ച മാറ്റമുണ്ടാകുമെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ ഓഡിയോളജിസ്റ്റ് ഡോ. നിക്കോളാസ് റീഡ് പറഞ്ഞു. 

കേള്‍വിക്കുറവ് അനുഭവിക്കുന്ന ചിലര്‍ക്ക് എയര്‍പോഡുകള്‍ ഉചിതമായിരിക്കില്ലെന്നും കാരണം അവര്‍ക്ക് ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് കിട്ടില്ലെന്നും പറയപ്പെടുന്നുണ്ട്. ഉപഭോക്തൃ ഇലക്ട്രോണിക്‌സ് എതിരാളികളായ ബോസ് ഹിയറിംഗ് എയ്ഡ് മാര്‍ക്കറ്റില്‍ ആപ്പിളിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. 

മൈക്രോഫോണുകള്‍, ആംപ്ലിഫയര്‍, സങ്കീര്‍ണമായ പ്രൊസസര്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സറുകള്‍ ഉള്ളതിനാല്‍ എയര്‍പോഡ് പ്രോയില്‍ ഇതിനകം തന്നെ ചെറിയ കേള്‍വിക്കുറവുള്ളവരെ സഹായിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യ ഭൂരിഭാഗവും അടങ്ങിയിട്ടുണ്ട്.

Other News