പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്


JULY 7, 2021, 9:04 PM IST

ന്യൂയോര്‍ക്ക്: ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കളോട് അപ്‌ഡേറ്റ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടു. 

വിന്‍ഡോസ് 10 ഉപയോക്താക്കള്‍ മാത്രമല്ല കഴിഞ്ഞ വര്‍ഷം സേവന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച വിന്‍ഡോസ് 7 വേര്‍ഷന്‍ ഉപയോഗിക്കുന്നവരും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഗുരുതര പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. മൈക്രോസോഫ്റ്റിന്റെ 12 വര്‍ഷം പഴക്കമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 7. ഇതിന്റെ അപ്‌ഡേഷനായി പാച്ച് പുറത്തിറക്കിയത് സംഭവത്തിന്റെ ഗുരുതരാവസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്.

വിന്‍ഡോസ് സെര്‍വര്‍ 2016, വിന്‍ഡോസ് 10, വേര്‍ഷന്‍ 1607, വിന്‍ഡോസ് സര്‍വര്‍ 2012 എന്നിവയുടെ അപ്‌ഡേറ്റ് വേര്‍ഷനുകളും ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്. 

പ്രിന്റ് നൈറ്റ്‌മേര്‍ എന്നറിയപ്പെടുന്ന സുരക്ഷാ പിഴവ്് പ്രിന്റ് സ്പൂളര്‍ സേവനത്തെ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയത്. സൈബര്‍ സുരക്ഷാ കമ്പനിയായ സാങ്‌ഫോര്‍ ഗവേഷകര്‍ ഇക്കാര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം അബദ്ധവശാല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. പിന്നീടത് ഒഴിവാക്കിയെങ്കിലും സുരക്ഷാ പ്രശ്‌നം ഉടലെടുക്കുകായിരുന്നു. ഒന്നിലധികം ഉപയോക്താക്കള്‍ക്ക് ഒരു പ്രിന്റര്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നതാണ് പ്രിന്റ് സ്പൂളര്‍. 

എന്നാല്‍ വിന്‍ഡോസ് 11ന് മൈക്രോസോഫ്റ്റ് പാച്ച് പുറത്തിറക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Other News