ന്യൂയോര്‍ക്ക്: വരിക്കാര്‍ കുറയുന്നതിന് തടയിടാന്‍ നിരക്ക് കുറവിന് പദ്ധതിയിട്ട് നെറ്റ്ഫ്ളിക്സ് മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നു. സബ്സ്ക്രിപ്ഷന് നിരക്കുകളിലെ വന്‍ തുകയാണ് വരിക്കാരെ അകറ്റുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെറ്റ്ഫ്ളിക്സ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പരസ്യം കാണിച്ചും മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തും ഉപഭോക്താക്കളുടെ വരിസംഖ്യാ ഭാരം കുറക്കാനാണ് പദ്ധതി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.