ന്യൂയോര്‍ക്ക്: ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ് പുതിയ അപ്ഡേറ്റുകള് പുറത്തിറക്കുന്നു. ഏറ്റവും പുതിയ 23.1.75 അപ്ഡേറ്റില്‍ ആണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റില്‍ ലഭ്യമായ പുതിയ ഫീച്ചറുകളില്‍ മെസ്സേജ് യുവര്‍സെല്‍ഫ് ഫീച്ചര്‍, സെര്‍ച്ച് ബൈ ഡേറ്റ്, സെര്‍ച്ച് യുവര്‍സെല്‍ഫ് ഫീച്ചര്‍, സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍, ഇമേജ് ഫീച്ചറുകള്‍, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
വാട്ട്സ്ആപ്പ് സെര്‍ച്ച് ബൈ ഡേറ്റ് ഉപയോഗിക്കാന്‍ സന്ദേശം ലഭിച്ച ദിവസങ്ങള്‍ കൊടുത്ത് സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തിയ്യതിയില്‍ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം നിലവില്‍ ഐ ഒ എസ് ഉപയോക്താക്കള്‍ക്കായുള്ള ചില വാട്ട്സ്ആപ്പ് ബീറ്റയ്ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.
ചാറ്റ് സെര്‍ച്ച് ബോക്സില്‍ ലഭ്യമായ ഓപ്ഷന് ഉപയോഗിച്ച് ഒരു നിശ്ചിത തിയ്യതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. വാട്ട്സ്ആപ്പ് കുറച്ച് കാലമായി തിയ്യതി പ്രകാരം തിരയല്‍ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.