ഇന്‍സ്റ്റയില്‍ പത്ത് മിനുട്ടു വരെയുള്ള റീലുകള്‍ ചെയ്യാന്‍ സൗകര്യം വരുന്നു


SEPTEMBER 2, 2023, 7:15 PM IST

ഹൈദരാബാദ്: ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം വീഡിയോ റീലുകളുടെ സമയ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു. നിലവില്‍ ഒരു മിനിട്ടു വരെ അനുവദിക്കുന്ന റീലുകള്‍ പത്ത് മിനുട്ടിലേക്ക് വര്‍ധിപ്പിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ തീരുമാനം. 

രണ്ട് സൗകര്യങ്ങളാണ് ഇന്‍സ്റ്റഗ്രാം റീല്‍ ദൈര്‍ഘ്യത്തിന് നല്‍കുന്നത്. മൂന്ന് മിനുട്ട് വരെയും പത്ത് മിനുട്ട് വരെയും ദൈര്‍ഘ്യമുള്ള രീതിയില്‍ രണ്ടുതരത്തില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. 

ടിക്ടോകില്‍ നിലവില്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന എതിരാളികളാണ് ടിക്ടോക്.

Other News