കേന്ദ്ര ഐ ടി നയം അംഗീകരിക്കാമെന്നും സമയം വേണമെന്നും ട്വിറ്റര്‍


JUNE 8, 2021, 7:19 PM IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐ ടി നയം അംഗീകരിക്കാമെന്നും നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍. രാജ്യത്തെ ഐ ടി നയം അംഗീകരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന മുന്നറിയിപ്പും കേന്ദ്രം ട്വിറ്ററിനു നല്കിയിരുന്നു.  

ഇന്ത്യ ആസ്ഥാനമായി ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബാധ്യതകളില്‍നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഐ ടി മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിരുന്നു. 

സാമൂഹികമാധ്യങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണമെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ ടി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ നിയമങ്ങള്‍ മെയ് 26ന് പ്രാബല്യത്തില്‍ വന്നു.

Other News