ഒട്ടാവ: കാനഡയിലെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് വിയറ്റ്‌നാം കാര്‍നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് കടന്നുവരുന്നു. ടൊയോട്ടയെയും ജിഎമ്മിനെയും പോലെ വമ്പന്‍ ബ്രാന്‍ഡുകളോട് ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള ടെക്‌നോളജിയും രൂപ കല്‍പനയും ഉള്ള വിന്‍ഫാസ്റ്റ് ടെസ്ല, റിവിയാന്‍ തുടങ്ങിയ ഇലക്ട്രിക് ബ്രാന്‍ഡുകളുടെ ചുവടുപിടിച്ചാണ് കാനഡയിലേയ്ക്ക് എത്തുന്നത്
രണ്ട് നിര ക്രോസ്ഓവറായ വിഎഫ്8 എന്ന വാഹനവുമായാണ് വിന്‍ഫാസ്റ്റിന്റെ വരവ്. ഒറ്റനോട്ടത്തില്‍ ടെസ്ല മോഡല്‍ വൈയുമായി തട്ടിച്ചു നോക്കാവുന്ന രൂപകല്‍പനയില്‍ പുറത്തിറങ്ങുന്ന വിഎഫ്8 ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ ലഭ്യമാണ്. ഓള്‍ വീല്‍ ഡ്രൈവ് സാധ്യമാക്കുന്ന ഡ്യൂവല്‍ മോട്ടര്‍ സാങ്കേതികവിദ്യയാണ് വാഹനത്തിനുള്ളത്. 349 എച്ച്പി ശക്തിയില്‍ തൃപ്തിപ്പെടേണ്ടവര്‍ക്ക് ഇക്കോയും 402 എച്ച്പി ശക്തിയുള്ള വാഹനം വേണ്ടവര്‍ക്ക് പ്ലസും തെരഞ്ഞെടുക്കാം. 87.7 കിലോവാട്ട്‌പെര്‍ അവര്‍ ശേഷിയുള്ള ബാറ്ററി ഉപയോ?ഗിച്ച് യഥാക്രമം 420 അല്ലെങ്കില്‍ 400 കിലോമീറ്ററാണ് ഒറ്റ ചാര്‍ജിങില്‍ സഞ്ചരിക്കാവുന്ന ദൂരം. ഇതിലും മൈലേജുള്ള മോഡല്‍ പിന്നാലെ എത്തുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ലെയ്ന്‍ സെന്ററിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഡ്യൂവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഊര്‍ജം ലാഭിക്കുന്ന ഹീറ്റ് പമ്പ് തുടങ്ങിയ ഫീച്ചറുകളുണ്ട്യ പനോരമിക് സണ്‍റൂഫ്, മികച്ച സൗണ്ട് സിസ്റ്റം, വീ?ഗന്‍ ലെതര്‍ അപ്?ഹോള്‍സ്റ്ററി, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവ പ്ലസ് മോഡലിന് അധികമായുണ്ട്. എന്നാല്‍ ഇക്കോ മോഡലില്‍ മുന്‍സീറ്റുകളില്‍ മാത്രമേ ഹീറ്റിങ് ഉള്ളൂ.
അതേസമയം, പുതിയ വിഎഫ്8 വാഹനം സ്വന്തമാക്കുന്നതിന് വ്യത്യസ്തമായ ചില സ്‌കീമുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. മറ്റു നിരക്കുകളൊന്നും ഉള്‍പ്പെടാതെ 64,990 ഡോളറാണ് വാഹനത്തിന്റെ കാനഡയിലെ വില. എന്നാല്‍ 54,990 ഡോളര്‍ മാത്രം വില നല്‍കി പ്രതിമാസം 259 ഡോളര്‍ വാടകയ്ക്ക് വാഹനത്തിന്റെ ബാറ്ററി വാങ്ങാനുള്ള സംവിധാനമാണ് വിന്‍ഫാസ്റ്റ് ഒരുക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വാ?ഹനം മാറ്റി വാങ്ങുമെന്നുള്ളവര്‍ക്ക് മികച്ച ഓപ്ഷനാണ് ഈ ഓഫര്‍.