വാട്‌സ് ആപ്പ് ഇന്ന് എല്ലാവര്‍ക്കും പരിചിതമായ ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമാണ്. 400 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇന്ന് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സമ്പൂര്‍ണ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അപ്പോള്‍ വാട്‌സ് ആപ്പില്‍ സ്വകാര്യത അതു പോലെ നിലനിര്‍ത്താനായി ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആദ്യം തന്നെ വാട്‌സ് ആപ്പിലെ കോണ്‍ടാക്ട് ലിസ്റ്റിന്റെ ബ്ലോക്ക് ഫീച്ചറിനെക്കുറിച്ചാണ് പറയുന്നത്. നിങ്ങള്‍ക്ക് ഒരു കോണ്ടാക്ട് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ടായോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ കോണ്‍ടാക്ട് ഒഴിവാക്കണമെന്നോ തോന്നിയാല്‍ വാട്‌സ് ആപ്പില്‍ ബ്ലോക്ക് ഓപ്ഷന്‍ ഉണ്ട്. ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു കോണ്‍ടാക്ടുമായി വാട്‌സ് ആപ്പിലെ സ്റ്റാറ്റസുകളോ അല്ലെങ്കില്‍ ഒരു തരത്തിലുള്ള അപ്‌ഡേറ്റുകളും ലഭിയ്ക്കാതെ വരും
ഇത് കൂടാതെ WhatsApp എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍, വോയ്സ് സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, കോളുകള്‍ എന്നിവ സുരക്ഷിതമാക്കി വയ്ക്കുകയും ചെയ്യാം. വാട്‌സ് ആപ്പിലെ ഡിസപ്പിയര്‍ മെസേജ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ അയച്ച മെസേജുകള്‍ ഇരുപത്തിനാല് മണിക്കൂറിലോ ഏഴ് ദിവസത്തിനോ തൊണ്ണൂറ് ദിവസത്തിനകമോ അപ്രത്യക്ഷമാകുന്നതു പോലെ സെറ്റ് ചെയ്ത് വയ്ക്കാം. നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളും സ്വകാര്യതയും നല്‍കുന്ന ഫീച്ചറാണിത്.
ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ കൈമാറാതെ തന്നെ നിങ്ങള്‍ക്ക് വാട്‌സ് ആപ്പ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. നിങ്ങള്‍ വാട്‌സ് ആപ്പ് കോളിന്റെ ലിങ്ക് ക്രിയേറ്റ് ചെയ്ത് മറ്റേതെങ്കിലും സോഷ്യല്‍ മീഡിയകള്‍ വഴി അയച്ച് നല്‍കിയാല്‍ നമ്പറുകള്‍ കൈമാറാതെ മീറ്റിങ്ങില്‍ പങ്കെടുക്കാം. വാട്‌സ് ആപ്പില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിയന്ത്രിക്കാവുന്ന ഓപ്ഷനുണ്ട്. അതായത് നിങ്ങളാണ് നിങ്ങളുടെ ആക്റ്റിവിറ്റികള്‍ ആരൊക്കെ കാണണമെന്ന് തീരുമാനിക്കേണ്ടത്. പ്രൊഫൈല്‍ ഫോട്ടോ,ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എബൗട്ട്, സ്റ്റാറ്റസ്, എന്നിവയൊക്കെ എങ്ങനെ നിയന്ത്രിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം. ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് കുറച്ചു കൂടി സുരക്ഷിതത്വം നല്‍കുമെന്ന് വാട്‌സ്ആപ്പ് അറിയിക്കുന്നു. നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് റീസെറ്റ് ചെയ്യുമ്പോഴും കൃത്യമായ ഇടവേളകളിലും പിന്‍ ഉപയോഗിച്ച് മാത്രമേ ഇങ്ങനെ ലോഗിന്‍ ചെയ്യാനാകൂ. നിങ്ങളുടെ സിം കാര്‍ഡ് മോഷ്ടിക്കപ്പെടുകയോ ഒക്കെ ചെയ്താല്‍ ഈ ഫീച്ചര്‍ ഉപകാരപ്രദമാകും.