കാലിഫോര്‍ണിയ: അബദ്ധത്തില്‍ ഡിലീറ്റായിപ്പോയ സന്ദേശങ്ങള്‍ പഴയപടി തിരിച്ചെടുക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്. സന്ദേശം അയച്ച ശേഷം 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' കൊടുക്കുന്നതിന് പകരം 'ഡിലിറ്റ് ഫോര്‍ മി' കൊടുത്തു കുഴപ്പത്തിലാവുന്ന അവസ്ഥ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ വന്നതോടെ 'ഡിലിറ്റ് ഫോര്‍ മി' കൊടുത്താലും അഞ്ച് സെക്കന്റ് കൊണ്ട് അത് തിരികെയെടുക്കാന്‍ സാധിക്കും. ഇതിനായി വാട്സ്ആപ്പ് ഒരു 'അണ്‍ഡു' ബട്ടനാണ് നല്‍കിയിരിക്കുന്നത്. ഈ ഓപ്ഷനിലൂടെ ഇനി ഡിലീറ്റായ സന്ദേശങ്ങള്‍ തിരിച്ചെടുക്കാം. ആന്‍ഡ്രോയിഡ് ഫോണുകലിലും ഐഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാകും.
വ്യക്തികളുടെ സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ അപ്ഡേഷനുകളിലെ ഒരു ഫീച്ചര്‍. സെറ്റിംഗ്‌സിലെ പ്രൈവസിയില്‍ ഓണ്‍ലൈന്‍ ഓപ്ഷനില്‍ നിന്ന് നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റം വരുത്താം. ഈ ഫീച്ചറിലൂടെ ഓണ്‍ലൈന്‍ കാണിക്കാതെ വാട്‌സ്ആപ്പ് ഉപയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ വാട്‌സപ്പ് ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ ഓണ്‍ലൈന്‍ ഉണ്ടോ എന്ന് അറിയാന്‍ സാധിക്കില്ല.