മനുഷ്യക്കടത്തും മയക്കുമരുന്നും:16 അമേരിക്കൻ സൈനികര്‍ അറസ്​റ്റില്‍


JULY 27, 2019, 1:09 AM IST

വാഷിംഗ്‌ടൺ:മനുഷ്യക്കടത്ത്, മയക്കുമരുന്ന് കേസിൽ 16 അമേരിക്കന്‍ സൈനികരെ അറസ്റ്റ് ചെയ്‌തു.മറ്റ് വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇവർ സംശയിക്കപ്പെടുന്നു.നാവികസേനാംഗങ്ങളാണ് അറസ്റ്റിലായത്.ഒരു മനുഷ്യക്കടത്തു കേസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന്  സേനയുടെ പ്രസ്‌താവനയില്‍ പറയുന്നു.

കാലിഫോർണിയയിലെ പെന്‍ഡില്‍ടണ്‍ ബേസ് ക്യാമ്പില്‍ ബറ്റാലിയന്‍ രൂപവത്​കരണത്തിനിടെയാണ് അറസ്​റ്റ്​.എട്ടു സൈനികരെ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്‌തതായും പ്രസ്‌താവനയിൽ പറയുന്നു.

സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോയിൽ നിന്ന്  അമേരിക്കയിലെത്തിച്ചെന്നതാണ് സൈനികർക്കെതിരായ പ്രധാന കുറ്റം.ന്യൂജഴ്‌സി, ലോസാഞ്ചലസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്നതിന് 8000 ഡോളറാണ് സൈനികർ ആവശ്യപ്പെട്ടിരുന്നത്.

Other News