നോര്‍ത്ത് കരോലിന ഭവനരഹിത ക്യാമ്പിന് സമീപം 4 പേരെ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി


NOVEMBER 27, 2023, 6:22 AM IST

ഓട്രിവില്ല, (നോര്‍ത്ത് കരോലിന) :  നോര്‍ത്ത് കരോലിനയില്‍ ഭവനരഹിതര്‍ക്കുള്ള ക്യാമ്പ്‌സൈറ്റില്‍ നാല് പേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അധികൃതര്‍ പറഞ്ഞു. വെടിവെപ്പുണ്ടായതിക്കുറിച്ചുള്ള കോളിനോട് പ്രതികരിച്ച ഡെപ്യൂട്ടികളാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.

കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പ്രാഥമിക അവലോകനത്തില്‍, സ്വയം ജീവനൊടുക്കുന്നതിന് മുമ്പ് ഒരാള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതായാണ് സൂചനയെന്ന് സാംപ്‌സണ്‍ കൗണ്ടി ഷെരീഫിന്റെ ക്യാപ്റ്റന്‍ എറിക് പോപ്പ് പറഞ്ഞു.

ഓട്രിവില്ലിനടുത്ത് വലിയ കുഴികളുള്ള ഒരു സ്വകാര്യ റോഡിന്റെ അറ്റത്തുള്ള ഒരു ടെന്റിന് ചുറ്റും രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

കൊല്ലപ്പെട്ട ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും വെടിവയ്പ്പ് എങ്ങനെ സംഭവിച്ചുവെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തെളിവുകള്‍ ശേഖരിക്കുകയാണെന്നും പോപ്പ് പറഞ്ഞു.

സംസ്ഥാന തലസ്ഥാനമായ റാലിയില്‍ നിന്ന് തെക്ക് 55 മൈല്‍ (90 കിലോമീറ്റര്‍) അകലെയാണ് ഓട്രിവില്ലെ.

Other News