4.3 ദശലക്ഷം തൊഴിലാളികളെ കാണാനില്ല; യുഎസില്‍ തൊഴില്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി


OCTOBER 17, 2021, 8:37 AM IST

വാഷിംഗ്ടണ്‍: ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് യുഎസ് സമ്പദ്വ്യവസ്ഥയുടെ ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികളെയും അവര്‍ ചെയ്തിരുന്ന ജോലികളെയും മാറ്റി നിയമിക്കുകയോ വേതനം ഉയര്‍ത്തിനല്‍കുകയോ യന്ത്രവല്‍ക്കരിക്കുകയോ ചെയ്തുകൊണ്ട് ഈ അവസ്ഥ മറികടക്കാനാണ് സ്ഥാപനങ്ങളുടെ ശ്രമം.

പകര്‍ച്ചവ്യാധി ആരംഭിച്ച് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞെങ്കിലും യുഎസില്‍ വിവിധ തൊഴില്‍ രംഗത്തുനിന്ന് വിട്ടുപോയ 4.3 ദശലക്ഷം തൊഴിലാളികള്‍ ഇപ്പോഴും തിരികെ എത്തിയിട്ടില്ല. 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരെ തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായവരെന്നു കണക്കാക്കിയാല്‍ 2020 ഫെബ്രുവരിയില്‍ 63.3% പേര്‍ രാജ്യത്തെ തൊഴില്‍ സേനയുടെ ഭാഗമായിരുന്നു. സെപ്തംബറിലെ കണക്കു പ്രകാരം അത് 61.6 % ആയി കുറഞ്ഞു.

യുഎസ് തൊഴിലുടമകള്‍ 10 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നികത്താനും ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാനും പാടുപെടുന്നതിനിടയിലാണ് രൂക്ഷമായ ഈ തൊഴിലാളി ക്ഷാമം. തൊഴില്‍ വിപണി എത്രമാത്രം കടുപ്പമേറിയതാണെന്നതിന്റെ മറ്റൊരു സൂചനയായി, യുഎസിലുടനീളമുള്ള പിരിച്ചുവിടലിനുള്ള പ്രത്യുപകാരമായി നല്‍കിയിരുന്ന തൊഴിലില്ലായ്മ വേതന അപേക്ഷകരുടെ എണ്ണം കഴിഞ്ഞ ആഴ്ച 293,000 ആയി കുറഞ്ഞു. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായാണ് അപേക്ഷകരുടെ എണ്ണം 300,000 ല്‍ താഴെയായതെന്ന്  തൊഴില്‍ വകുപ്പ് പറയുന്നു.

നിര്‍മ്മാണം, ചില്ലറ, വ്യാപാരം, ഗതാഗതം, യൂട്ടിലിറ്റികള്‍, പ്രൊഫഷണല്‍, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ജോലികള്‍ ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം ഇതുവരെയുള്ള കണക്കുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ജനസംഖ്യാ ഗ്രൂപ്പുകളിലും കരിയര്‍ മേഖലകളിലും തൊഴിലാളികളുടെ പങ്കാളിത്തം വ്യാപകമായി കുറഞ്ഞു. സ്ത്രീകള്‍, കോളേജ് ബിരുദം ഇല്ലാത്ത തൊഴിലാളികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ശിശു പരിപാലനം തുടങ്ങിയ കുറഞ്ഞ ശമ്പളമുള്ള സേവന വ്യവസായങ്ങളില്‍ എന്നീ രംഗങ്ങളില്‍ ജോലിചെയ്തിരുന്നവരുടെ കുറവാണ് ഇതില്‍ ശ്രദ്ധേയമായത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പകര്‍ച്ചവ്യാധിയുടെ ആദ്യ മാസങ്ങളില്‍ കുറഞ്ഞതുവരെയുള്ള ഏറ്റവും വലിയ ഇടിവാണ് പങ്കാളിത്ത നിരക്കില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ഇത് ഭാഗികമായി ഉയര്‍ന്നിരുന്നു. അതിനുശേഷം ശക്തമായ സാമ്പത്തിക വളര്‍ച്ചയും വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ വേതന നേട്ടങ്ങളും ഉണ്ടായിരുന്നിട്ടും, 1970 കള്‍ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് വീഴുകയാണ്.

സ്‌കൂള്‍ പുനരാരംഭിക്കല്‍, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, ഡെല്‍റ്റ വേരിയന്റിന്റെ ശക്തികുറയല്‍ എന്നിവ ഈ സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍-പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചത്.എന്നാല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നത് തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്നാണ്. സെപ്റ്റംബറില്‍ തൊഴില്‍ വിതരണം കുറയുകയും ഓഗസ്റ്റില്‍ തൊഴിലാളികള്‍ റെക്കോര്‍ഡ് നിരക്കില്‍ ജോലികള്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം.

തൊഴിലാളി ക്ഷാമം വഷളാകുന്നത് നിലവിലെ തൊഴിലാളികളെയും ദീര്‍ഘകാലത്തേക്ക് ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക. തൊഴില്‍ സമയം കൂട്ടുകയും പിരിച്ചുവിടലുകളുടെ കാലവും പ്രായവും ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ ഉമ്ടായേക്കാം.

തൊഴിലാളി ക്ഷാമം കുറച്ചുകാലം കൂടി നിലനില്‍ക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു, ചിലര്‍ ഇത് ശാശ്വതമാണെന്ന് പറയുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ സര്‍വ്വേയില്‍ പങ്കെടുത്ത 52 സാമ്പത്തിക ശാസ്ത്രജ്ഞരില്‍ 22 പേര്‍ പങ്കാളിത്തം കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തിരികെ വരില്ലെന്നാണ് പ്രവചിച്ചത്.

Other News