സാന്‍ അന്റോണിയോ(ടെക്സസ്) : സാന്‍ അന്റോണിയോയില്‍ ഒരു സെമി ട്രക്കിനുള്ളില്‍ കുറഞ്ഞത് 46 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ മേയര്‍ റോണ്‍ നിരെന്‍ബെര്‍ഗ് 'ദാരുണമായ മനുഷ്യ ദുരന്തം' എന്ന് വിശേഷിപ്പിച്ചെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ട അധികൃതര്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. ഇരകള്‍ കുടിയേറ്റക്കാരെന്ന് സ്ഥിതിഗതികള്‍ വിശദീകരിച്ചതിന് ശേഷം സിറ്റി കൗണ്‍സിലര്‍ അഡ്രിയാന റോച്ച ഗാര്‍സിയ, സാന്‍ അന്റോണിയോ പോലീസ് മേധാവി എന്നിവര്‍ പറഞ്ഞു.
വൈകുന്നേരം 6 മണിക്ക് മുമ്പ്, സഹായത്തിനായുള്ള നിലവിളി കേട്ട അടുത്തുള്ള കെട്ടിടത്തിലെ ഒരു തൊഴിലാളിയാണ് അധികാരികളെ വിവരമറിയിച്ചതായി സാന്‍ അന്റോണിയോ പോലീസ് മേധാവി ബില്‍ മക്മാനസ് തിങ്കളാഴ്ച രാത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാതിലുകള്‍ ഭാഗികമായി തുറന്നിരിക്കുന്ന ഒരു ട്രെയിലറിനുള്ളില്‍ നിരവധി ആളുകള്‍ മരിച്ചതായി കണ്ടുവെന്നാണ് തൊഴിലാളിയുടെ മൊഴി ഉദ്ധരിച്ച് മക്മാനസ് പറഞ്ഞത്.
അവശരായി കാണപ്പെട്ട 12 മുതിര്‍ന്നവരും നാല് കുട്ടികളും ഉള്‍പ്പെടെ 16 പേരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയതായി സാന്‍ അന്റോണിയോ ഫയര്‍ ചീഫ് ചാള്‍സ് ഹുഡ് പറഞ്ഞു.
ജീവനോടെ കണ്ടെത്തിയവരുടെ ശരീരത്തില്‍ ചൂടുണ്ടായിരുന്നു. വായു കടക്കാത്ത നിലയില്‍ ട്രെയിലര്‍ അടച്ചിട്ടിരുന്നതിനാല്‍ കടുത്ത ചൂടിന്റെ ആഘാതവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. പരിചരണത്തിനായി കൊണ്ടുപോകുമ്പോള്‍ ഇവര്‍ക്ക് ബോധമുണ്ടായിരുന്നുവെന്ന് ഹൂഡ് പറഞ്ഞു. ശീതീകരണ സംവിധാനമുണ്ടായിരുന്നെങ്കിലും ട്രാക്ടര്‍ ട്രെയ്ലറില് എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും, വെള്ളം ഇല്ലായിരുന്നുവെന്നുംഅദ്ദേഹം പറഞ്ഞു.
ദേശീയ കാലാവസ്ഥാ സേവനത്തിന്റെ കണക്കനുസരിച്ച്, സാന്‍ അന്റോണിയോ പ്രദേശത്ത് ഉയര്‍ന്ന താപനില തിങ്കളാഴ്ച ഉയര്‍ന്ന 90 മുതല്‍ താഴ്ന്ന 100 വരെ ആയിരുന്നു.
ചികിത്സയ്ക്കായി കൊണ്ടുപോകുന്നവര്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കണ്ടെത്തിയ കുടിയേറ്റക്കാരില്‍ മൂന്ന് പേരെ മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ മെട്രോപൊളിറ്റനിലേക്ക് കൊണ്ടുപോയി, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെത്തഡിസ്റ്റ് ഹെല്‍ത്ത് കെയറിന്റെ വക്താവ് പറഞ്ഞു. മൂന്ന് പേര് പോലീസ് കസ്റ്റഡിയിലുണ്ട്, എന്നാല്‍ അവര്‍ക്ക് ഈ സാഹചര്യവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും മക്മാനസ് പറഞ്ഞു.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ അന്വേഷണ വിഭാഗത്തെ സാന്‍ അന്റോണിയോ പോലീസ് 'ആരോപിക്കപ്പെടുന്ന മനുഷ്യക്കടത്ത് സംഭവത്തെക്കുറിച്ച്' മുന്നറിയിപ്പ് നല്‍കിയതായും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതായും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.