ബൈഡന്‍-സാന്‍ഡേഴ്‌സ് ഐക്യ കര്‍മ്മ സേനയില്‍ ആറ് ഇന്ത്യന്‍ വംശജര്‍


MAY 23, 2020, 3:30 AM IST

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പ്രഖ്യാപിച്ച ബൈഡന്‍-സാന്‍ഡേഴ്‌സ് ഐക്യ കര്‍മ്മ സേനയില്‍ (യൂണിറ്റി ടാസ്‌ക് ഫോഴ്‌സ്) വിവിധ മേഖലകളില്‍ നിന്നായി ആറ് ഇന്ത്യന്‍ വംശജര്‍ക്കും സ്ഥാനം.

സിയാറ്റില്‍നിന്നുള്ള കോണ്‍ഗ്രസ് വനിത പ്രമീള ജയപാല്‍, മുന്‍ ജനറല്‍ വിവേക് മൂര്‍ത്തി എന്നിവരെയാണ് ഹെല്‍ത്ത് കെയര്‍ ടാസ്‌ക് ഫോഴ്‌സ് സഹ അധ്യക്ഷരായി തെരഞ്ഞെടുത്തിരിക്കുന്നത്.  

കാലാവസ്ഥ വ്യതിയാന പ്രവര്‍ത്തകരായ ബോസ്റ്റണിലെ 26കാരി വര്‍ഷിണി പ്രകാശാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അലക്‌സാന്‍ഡ്രിയ ഒകാസിയോ കോര്‍ട്ടെസ് (30), പരിസ്ഥിതി നീതി അഭിഭാഷകര്‍ കാതറിന്‍ ഫ്‌ളവേഴ്‌സ് (58) എന്നിവരാണ് മറ്റു പ്രതിനിധികള്‍. യുവജനങ്ങള്‍ക്കിടയില്‍ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സണ്‍റൈസ് മൂവ്‌മെന്റ് എക്‌സിക്യൂട്ടൂവ് ഡയറക്ടര്‍ പ്രകാശും കാലാവസ്ഥ വ്യതിയാന ഗ്രൂപ്പിലുണ്ടാകും. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ക്ലൈമറ്റ് ചേഞ്ച് ടാസ്‌ക് ഫോഴ്‌സിന്റെ സഹ അധ്യക്ഷന്‍.

മുന്‍ ആക്ടിങ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായിരുന്ന വനിത ഗുപ്ത ഉള്‍പ്പെടുന്ന ക്രിമിനല്‍ ജസ്റ്റിസ് റിഫോം ടാസ്‌ക് ഫോഴ്‌സില്‍ നിയമ വിദഗ്ധ ചിരാഗ് ബ്രെയിന്‍സിനെയാണ് സഹ അധ്യക്ഷയായി തെരഞ്ഞെടുത്തിരിക്കുന്ത്. ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബേണി സാന്‍ഡേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

Other News