അലബാമയില്‍ പതിനാലുകാരന്‍ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ വെടിവെച്ചുകൊന്നു


SEPTEMBER 3, 2019, 3:39 PM IST

അലബാമ:  അലബാമയില്‍ പതിന്നാലുകാരന്‍ അഞ്ചംഗ കുടുബത്തെ കൊലപ്പെടുത്തിയതായി പോലീസ്.

കുടുംബാംഗങ്ങളെ വെടിവെച്ചുകൊലപ്പെടുത്തിയതായി കൗമാരക്കാരന്‍ തന്നെയാണ് പോലീസിനിനോട് കുറ്റസമ്മതം നടത്തിയത്.

എല്‍ക്കമൊണ്ട് ഏരിയയിലെ വീട്ടില്‍ മൂന്നുപേര്‍വെടിയേറ്റ് കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച ലൈംസ്റ്റോണ്‍ കൗണ്ടി ഷെരീഫിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ സംഭവസ്ഥലത്ത് കണ്ടെത്തി. ഇവരെ എയര്‍ ലിഫ്റ്റിംഗിലൂടെ ആശുപ്തരിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായി. അ#്ചുപേരെയും താനാണ് വെടിവെച്ചതെന്ന് 14 കാരന്‍ പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിനുപയോഗിച്ച തോക്ക് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചതും കൊലയാളി തന്നെയാണ്. കൂട്ടകൊലപാതകത്തിന്റെ കാരണമെന്നതാണെന്ന് വ്യക്തമല്ല.

Other News