യുഎസില്‍ ആദ്യമായി ഗര്‍ഭഛിദ്ര ഗുളികകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍  വ്യോമിംഗ് ഗവര്‍ണര്‍ ഒപ്പുവെച്ചു


MARCH 19, 2023, 3:00 PM IST

വ്യോമിംഗ്: കഴിഞ്ഞ വേനല്‍ക്കാലത്ത് യു.എസ് സുപ്രീം കോടതി റോയ് വി വേര്‍ഡ് അസാധുവാക്കിയതിന് ശേഷം ഗര്‍ഭഛിദ്ര  ഗുളികകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍  വ്യോമിംഗ് ഗവര്‍ണര്‍ മാര്‍ക്ക് ഗോര്‍ഡന്‍ ഒപ്പുവെച്ചു. ഗര്‍ഭച്ഛിദ്ര ഗുളികകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള നിയമത്തില്‍ ഒപ്പുവെക്കുന്ന  രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗോര്‍ഡന്‍ വെള്ളിയാഴ്ച രാത്രിയാണ്  ബില്ലില്‍ ഒപ്പുവെച്ചത്.

എല്ലാത്തരം ഗര്‍ഭഛിദ്രങ്ങള്‍ക്കും നിരോധനമുള്ള 13 സംസ്ഥാനങ്ങളില്‍ നിലവിലുള്ളപ്പോള്‍ 15 സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ ഗര്‍ഭച്ഛിദ്ര ഗുളികകള്‍ക്ക് പരിമിതമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്  ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍, ഇതുവരെ, ഒരു സംസ്ഥാനവും അത്തരം ഗുളികകള്‍ പൂര്‍ണമായും നിരോധിക്കുന്ന നിയമം പാസാക്കിയിട്ടില്ല.

കാസ്പറില്‍ ഗര്‍ഭച്ഛിദ്രവും വനിതാ ആരോഗ്യ ക്ലിനിക്കും തുറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സംഘം അതിന്റെ നിയമപരമായ സാധ്യതകള്‍ വിലയിരുത്തുകയാണ്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ അവകാശം പുതിയ നിയമം ഇല്ലാതാക്കുമെന്നതില്‍ ഞങ്ങള്‍ നിരാശരും രോഷാകുലരുമാണ്,'' വെല്‍സ്പ്രിംഗ് ഹെല്‍ത്ത് ആക്സസ് പ്രസിഡന്റ് ജൂലി ബര്‍ഖാര്‍ട്ട് ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫയര്‍ബോംബിംഗ് നടത്തി അടപ്പിച്ച അബോര്‍ഷന്‍ ക്ലിനിക്ക്  ഏപ്രിലില്‍ തുറക്കാന്‍ താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു. വ്യോമിംഗ് അബോര്‍ഷന്‍ നിരോധനം തടയാന്‍  ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒന്നിന്  തീപിടുത്തം ഉണ്ടായിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിലവില്‍ വ്യോമിംഗില്‍  ഗര്‍ഭച്ഛിദ്രത്തിനു അനുമതിയുള്ളതു  ജാക്സണിലെ ഒരു ഫിസിഷ്യനു മാത്രമാണ്.

ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംരക്ഷിച്ച വിധി റോയ് വി വേഡ് സുപ്രീം കോടതി അസാധുവാക്കുന്നതിന് മുമ്പ് യുഎസില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനു  മൈഫെപ്രിസ്റ്റോണും മറ്റൊരു മരുന്നും ചേര്‍ന്ന രണ്ട് ഗുളികകളുടെ സംയോജനമാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്

ഗര്‍ഭച്ഛിദ്ര ഗുളികകള്‍ക്കുള്ള വ്യോമിംഗിന്റെ നിരോധനം ജൂലൈയില്‍ പ്രാബല്യത്തില്‍ വരും, എന്നാല്‍ ഇതിനു കാലതാമസം വരുത്താന്‍ സാധ്യതയുള്ള ഏതെങ്കിലും നിയമനടപടികള്‍ ഉണ്ടാകാന്‍ സാധ്യത തള്ളിക്കളയാനാവില്ല. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ നിര്‍ദ്ദേശിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ആറുമാസം വരെ തടവും 9,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും.

- പി പി ചെറിയാന്‍

Other News