ഏഷ്യയില്‍ പുതിയ മിസൈല്‍ വിക്ഷേപണ സംവിധാനം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക


AUGUST 5, 2019, 1:32 AM IST

അമേരിക്ക: ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏഷ്യയില്‍ അമേരിക്ക പുതിയ മിസൈല്‍  സംവിധാനം സ്ഥാപിക്കാനൊരുങ്ങുന്നു.സ്ഥാനമേറ്റ പുതിയ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പെറാണ് ഇക്കാര്യം അറിയിച്ചത്. 

എന്നാല്‍ ഏഷ്യയില്‍ എവിടെയാണ് പുതുതായി മിസൈല്‍ സങ്കേതം സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.ഇടത്തരം റേഞ്ചുള്ള ഭൂമിയിൽ നിന്ന് വിക്ഷേപിക്കാവുന്ന തരം സംവിധാനമാണ് ഏഷ്യൻ മേഖലയിൽ ഒരുക്കുക.

1987ല്‍ റഷ്യയുമായി ഒപ്പുവെച്ച ആണവായുധ നിരോധന കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. മേഖലയിലെ തങ്ങളുടെ സഖ്യരാജ്യങ്ങളുമായി മിസൈല്‍ വിക്ഷേപണ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച്  ചര്‍ച്ച നടക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ പ്രഖ്യാപിക്കുമെന്നു മാര്‍ക്ക് എസ്പെർ അറിയിച്ചു.

Other News