ഫോര്‍ട്ട് ഹൂഡിലെ യുഎസ് ആര്‍മി വനിതാ അംഗം മരിച്ച നിലയില്‍


MARCH 18, 2023, 2:10 PM IST

ഫോര്‍ട്ട് ഹൂഡു (ടെക്‌സാസ് ):ഫോര്‍ട്ട് ഹൂഡിലെ 20 വയസ്സുള്ള യുഎസ് ആര്‍മി അംഗത്തെ  ഈ ആഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. മരിക്കുന്നതിന് മുന്‍പ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചില്‍ നിന്നുള്ള  അന ബസല്‍ദുവ റൂയിസ്  2021-ല്‍ ആര്‍മിയില്‍ ചേര്‍ന്ന ശേഷം 1st കാവല്‍റി ഡിവിഷനില്‍ ഒരു കോംബാറ്റ് എഞ്ചിനീയറായി കഴിഞ്ഞ 15 മാസമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു . മാര്‍ച്ച് 13-ന് ബസല്‍ദുവ മരിച്ചുവെന്ന് ഫോര്‍ട്ട് ഹുഡ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മരണകാരണത്തെക്കുറിച്ചോ മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചോ ഒരു വിവരവും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

മരണത്തെകുറിച്ചു സംശയിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന്   ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ഡിപ്പാര്‍ട്ട്മെന്റ്  വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

''ആര്‍മി സി.ഐ.ഡി. സമഗ്രമായ അന്വേഷണം തുടരുമെന്നും  എല്ലാ തെളിവുകളും വസ്തുതകളും ശേഖരിക്കുകയും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും,'' പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു. 

2020 ഏപ്രിലില്‍ ടെക്സാസിലെ കില്ലീനിലെ താവളത്തില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 20 കാരി ആര്‍മി സ്പെഷ്യലിസ്റ്റ് വനേസ ഗില്ലെന്‍ കൊല്ലപ്പെട്ടത് മുതല്‍ ഫോര്‍ട്ട് ഹുഡ് തീവ്രമായ നിരീക്ഷണത്തിലാണ്, താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞതിന് ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടത് .  2020 ല്‍ പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്ത മറ്റൊരു സൈനികനാണ് വനേസയെ  കൊലപ്പെടുത്തിയതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞിരുന്നു

-പി പി ചെറിയാന്‍

Other News