ശ്രദ്ധ വേണം;ഹൂസ്റ്റണിൽ ഇക്കൊല്ലം മുങ്ങിമരിച്ചത് 19 കുട്ടികളെന്ന് പോലീസ് 


JULY 23, 2019, 2:29 AM IST

ടെക്‌സസ് :  ഹൂ​സ്റ്റ​ണി​ല്‍ ഈ ​വ​ര്‍​ഷം ഇതുവരെ  1​9 കു​ട്ടി​കൾ മു​ങ്ങി​മ​രിച്ചെന്ന് പോ​ലീ​സ്. അ​തി​ശ​ക്ത​മാ​യ ചൂ​ട് ആ​രം​ഭി​ച്ച​തോ​ടെ പൂ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തും കു​ട്ടി​ക​ള്‍​ക്കു കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍​കാ​ത്ത​തു​മാ​ണ് മ​ര​ണസം​ഖ്യ ഇ​ത്ര​യും വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഓ​ട്ടി​സം ബാ​ധി​ച്ച അ​ഞ്ചു വ​യ​സു​കാ​ര​ന്‍,താ​മ​സി​ച്ചി​രു​ന്ന വെറാൻഡ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ കഴിഞ്ഞ ദിവസം മു​ങ്ങി മ​രി​ച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ.ഉ​ച്ച​ക​ഴി​ഞ്ഞ് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​മ്മ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. അ​ഞ്ചു മി​നി​ട്ട് മുൻപാണ് കാ​ണാ​താ​യ​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. 

ഉ​ട​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ല്‍ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നില​യി​ല്‍ കു​ട്ടി​യു​ടെ ശ​രീ​രം ക​ണ്ടെ​ത്തി. ഉ​ട​നെ ക​ര​യ്ക്കെ​ടു​ത്തു ആ​ശു​പ​ത്രി​യിലെത്തിച്ചെങ്കിലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ അഞ്ചുമിനിട്ടത്തെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചും പൂ​ളി​ല്‍ എ​ത്തി​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ടെക്‌സസ് സി​റ്റി പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് കോ​ര്‍​പ​ല്‍ അ​ല​ന്‍ ബെ​ജെ​ര്‍​ക്കി പ​റ​ഞ്ഞു.

Other News