യു എസ് മ​ല​യാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ക​ഴു​ത്തു​ഞെ​രി​ച്ച്‌; പ്ര​തി​ക്കു ജാ​മ്യ​മി​ല്ല


AUGUST 9, 2019, 3:02 AM IST

ഫ്ളോ​റി​ഡ: ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി മാ​ത്യു കൊ​ര​ട്ടി​യി​ലി​നെ ഫ്ളോ​റി​ഡ​യി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി ജെയിംസ് ഹാ​ന്‍​സ​നു ഹി​ല്‍​സ്ബോ​റോ കൗ​ണ്ടി കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു.  ക്ലോ​സ്ഡ് സ​ര്‍​ക്യൂ​ട്ട് ടി​വി​യി​ലൂ​ടെ​യാ​ണു കോ​ട​തി ഉ​ത്ത​ര​വ് പുറപ്പെടുവിച്ചത്. ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്.

ബാ​ങ്കി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ജെയിംസ്, മാ​ത്യു​വി​ന്‍റെ ലെ​ക്സ​സ് എസ് യു വി  ത​ട്ടി​യെ​ടു​ത്തു ക​ട​ന്നു ക​ള​യ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ജെയിംസിനെ ചെ​റു​ത്ത് ര​ക്ഷ​പ്പെ​ടാ​ന്‍ മാ​ത്യു​വും ശ്ര​മി​ച്ചു. ഇ​തോ​ടെ ജെയിംസ്  ആ​ദ്യം കൈ ​കൊ​ണ്ടും പി​ന്നീ​ട് മാ​ത്യു​വി​ന്‍റെ ത​ന്നെ ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ചും ക​ഴു​ത്തു ഞെ​രി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്യു മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യ പ്രതി  മൃ​ത​ദേ​ഹം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ക്നാ​ന​യ സെ​ന്‍റ​റി​നു പി​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​റ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. 

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജെയിംസിനു 2003-ല്‍ ​ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. പ​തി​നാ​റു വ​ര്‍​ഷം ജ​യി​ലി​ല്‍ കി​ട​ന്ന ശേ​ഷം ക​ഴി​ഞ്ഞ മാ​സം ര​ണ്ടി​നാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്.

ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ കൊ​ര​ട്ടി​യി​ല്‍ പി ജെ മാ​ത്യു​വി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​ന്‍ മാ​ത്യു കൊ​ര​ട്ടി​യി​ലിനെ ചൊവ്വാഴ്‌ചയാണ് വെ​ടി​യേ​റ്റു മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. ഹൈ​വേ 60-നു ​സ​മീ​പം സെ​ന്‍റ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​ശേ​ഷം പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ജ​യിം​സ് ഹാ​ന്‍​സ​ന്‍ ജൂ​നി​യ​ര്‍, മാ​ത്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.അ​മേ​രി​ക്ക​യി​ല്‍ 30 വ​ര്‍​ഷ​മാ​യി ബി​സി​ന​സ് ചെ​യ്യു​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട മാ​ത്യു.

Other News