ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 22, 23, 24 തിയ്യതികളില്‍ നടത്തും.
ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് ആരംഭിക്കും. 24ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവകദിനവും കണ്‍വെന്‍ഷന്‍ സമാപനയോഗവും ഉണ്ടായിരിക്കും.
പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘം അസിസ്റ്റന്റ് സെക്രട്ടറിയും ഗോസ്പല്‍ ടീം ഡയറക്ടറുമായ ബേബിക്കുട്ടി പുല്ലാട് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും.
സുവിശേഷകന്‍ ബേബികുട്ടി പുല്ലാടുമായി 667 345 4752 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- ജീമോന്‍ റാന്നി