വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ ജോ ബൈഡന്റെ പ്രധാന ആശയം അമേരിക്ക യുണൈറ്റഡ് എന്നതായിരിക്കും.
മാത്രമല്ല പൊതുമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആത്യന്തിക ത്യാഗം ചെയ്തവരോടുള്ള ആദര സൂചകമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോടൊപ്പം ആര്‍ലിംഗ്ടണ്‍ സെമിത്തേരിയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതായിരിക്കും ബൈഡന്റ് ആദ്യ പ്രവര്‍ത്തനങ്ങളിലൊന്ന്.
ജനുവരി 20ലെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്, മുന്‍ പ്രഥമ വനിതകളായ മിഷേല്‍ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റണ് തുടങ്ങിയവര്‍ പങ്കെടുക്കും.
വിഭജനത്തിന്റെ കാലയളവില്‍ അമേരിക്കന്‍ ഐക്യത്തിന്റെ ഒത്തുചേരലായിരിക്കും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണമെന്ന് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ടോണി അല്ലെന് പറഞ്ഞു.