2024 ലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബൈഡന്‍


NOVEMBER 22, 2021, 9:01 AM IST

വാഷിംഗ്ടണ്‍: അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടുമെന്ന് പ്രഖ്യാപിച്ച് ബൈഡന്‍.തനിക്കും തന്റെ പാര്‍ട്ടിക്കും വോട്ടെടുപ്പ് നമ്പറുകള്‍ കുറയുന്നതിനിടയില്‍ ഡെമോക്രാറ്റിക് അസ്വാരസ്യങ്ങളും ചേരിപ്പോരും ശമിപ്പിക്കാനുള്ള പ്രകടമായ ശ്രമത്തിന്റെ ഭാഗമായാണ് 2024 ല്‍ വീണ്ടും വൈറ്റ് ഹൗസിലേക്ക് മത്സരിക്കാന്‍ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അനുയായികളെ അറിയിച്ചത്.

ശനിയാഴ്ച 79 വയസ്സ് പൂര്‍ത്തിയായ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 82 വയസ്സ് തികയും.  എന്നിട്ടും, 2024-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം ഉറച്ച നീക്കം നടത്തുന്നതായി ബൈഡനും അദ്ദേഹവുമായി ഏറ്റവും അടുത്ത അംഗങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സഖ്യകക്ഷികള്‍ക്ക് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ബൈഡന്റെ കാലാവധി തീരുമ്പോള്‍ അടുത്ത മത്സരത്തിനായി പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉള്‍പ്പെടെയുള്ള മറ്റ് മത്സരാര്‍ത്ഥികളുടെ തയ്യാറെടുപ്പ് ജോലികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മത്സരിക്കാനുള്ള ഉദ്ദേശ്യം മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

''ബൈഡന്‍ വീണ്ടും മത്സരത്തിന് ഒരുങ്ങുകയാണ് എന്ന് മാത്രമാണ് ഞാന്‍ കേട്ടത്. അദ്ദേഹം ആയതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പ്രസിഡന്റിന്റെ അടുത്ത സുഹൃത്തും 2020 ല്‍ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റഅ മത്സരാര്‍ത്ഥിയായി  പരിശോധിച്ച ടീമിന്റെ ഭാഗവുമായിരുന്ന മുന്‍ സെനറ്റര്‍ ക്രിസ്റ്റഫര്‍ ഡോഡ്, വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. അടുത്ത മത്സരം സംബന്ധിച്ച് ബൈഡന്‍ ഏറ്റവുമാദ്യം സംസാരിച്ചത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നവരോടാണെന്നും റിപ്പോര്‍ട്ടുണ്ട്.

2022ലെ മിഡ്-ടേം വോട്ടെടുപ്പില്‍ നിലവില്‍ ഡെമോക്രാറ്റുകള്‍ക്കു മേല്‍ക്കൈയുള്ള മുഴുവന്‍ ജനപ്രതിനിധികളും സെനറ്റിന്റെ മൂന്നിലൊന്ന് അംഗങ്ങളും ചേര്‍ന്നാലും അതിന്റെ സാധ്യതകളെച്ചൊല്ലി പാര്‍ട്ടിയില്‍ ഉത്കണ്ഠ  വര്‍ദ്ധിച്ചുവരുന്നതിനിടയിലാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒരു പ്രസിഡന്റിനെ വീണ്ടും മത്സരിപ്പിക്കാനുള്ള ഉദ്ദേശ പ്രഖ്യാപനം വരുന്നത്.  2020 ലെ മത്സരത്തില്‍ ഒരു ഡെലിഗേറ്റിനെയും വിജയിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കമല ഹാരിസിനെ പാര്‍ട്ടി നാമനിര്‍ദ്ദേശം നേടാനുള്ള മാര്‍ക്കില്‍ എത്തിയിട്ടില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. അതേസമയം ഈ അയോഗ്യത ഉണ്ടായിട്ടും ബൈഡന്‍ കമലയെ തന്റെ റണ്ണിംഗ് മേറ്റായി തിരഞ്ഞെടുക്കുകയായിരുന്നു.

ബൈഡന്‍ അധികാരമേറ്റതിന് ശേഷമുള്ള മാസങ്ങളില്‍ ഇരു ക്യാമ്പുകളും തമ്മിലുള്ള പിരിമുറുക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അടുത്ത ദിവസങ്ങളില്‍ അവരുടെ സ്റ്റാഫില്‍ നിന്ന് ഇതിനകം തന്നെ രണ്ട് ഉന്നതര്‍ വിട്ടുപോയിട്ടുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലില്‍ ഒപ്പുവെക്കുന്ന വേളയില്‍ ബൈഡനും ഹാരിസും സംയുക്തമായി പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച കൊളോനോസ്‌കോപ്പിക്കായി ബൈഡന്‍ അനസ്‌തേഷ്യയ്ക്ക് വിധേയനായപ്പോള്‍ ഭരണഘടനയുടെ 25 ാം ഭേദഗതിയനുസരിച്ച് ഹാരിസിന് പ്രസിഡന്റിന്റെ അധികാരം നല്‍കുകയും ചെയ്തു. അതിന് തുടര്‍ച്ചയുണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുകയാണ്.

Other News