അനുരഞ്ജന ബില്‍ ഇല്ലാതെ പാസാക്കുന്ന ഉഭയകക്ഷി ബില്ലില്‍ ഒപ്പിടില്ലെന്ന് ബൈഡന്‍


JUNE 25, 2021, 10:28 AM IST

വാഷിംഗ്ടണ്‍: അനുരഞ്ജന ബില്‍ ഇല്ലാതെ കോണ്‍ഗ്രസ് പാസാക്കുന്ന ഉഭയകക്ഷി അടിസ്ഥാന സൗകര്യ ബില്ലില്‍ ഒപ്പുവെക്കില്ലെന്ന് പ്രസിഡന്റ് ബൈഡന്‍.

''ഈ വേനല്‍ക്കാലത്ത്, സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുമുമ്പ്, വരും മാസങ്ങളില്‍, അനുരഞ്ജന ബില്ലിലും, ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലിലും നമ്മള്‍ വോട്ട് ചെയ്യുമെന്നും ബജറ്റ് പ്രമേയത്തില്‍ വോട്ടുചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിലൊന്നു മാത്രം എന്റെ അടുത്തേക്ക് വന്നാല്‍, ഞാന്‍ അതില്‍ ഒപ്പിടുകയില്ല.-ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡെമോക്രാറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണനകളുള്ള ബജറ്റ് സെനറ്റ് അനുരഞ്ജനത്തിലൂടെ പാസാക്കുന്നതുവരെ ഉഭയകക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലില്‍ സഭ വോട്ട് ചെയ്യില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി (ഡി-കാലിഫ്.) വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

സ്പീക്കറുടെ ഈ ആശയവുമായി യോജിക്കുന്നതായി ബൈഡന്‍ പറഞ്ഞു.

''ഉഭയകക്ഷി ബില്ലിന്റെ തുടക്കം മുതല്‍ തന്നെ അതിന്റെ രണ്ടാം ഭാഗം കൂടി വേണ്ടതുണ്ടെന്ന് മനസ്സിലായി. ഞാന്‍ ഉഭയകക്ഷി ബില്ലില്‍ ഒപ്പിടുക മാത്രമല്ല ഞാന്‍ നിര്‍ദ്ദേശിച്ച ബാക്കി കാര്യങ്ങള്‍ മറക്കുകയുമാണ്. മൂന്ന് ഭാഗങ്ങളായി ഒരു സുപ്രധാന നിയമനിര്‍മ്മാണം ഞാന്‍ നിര്‍ദ്ദേശിച്ചു, മൂന്ന് ഭാഗങ്ങളും ഒരുപോലെ പ്രധാനമാണ്, ''പ്രസിഡന്റ് പറഞ്ഞു.

ബൈഡന്റെ പരാമര്‍ശങ്ങള്‍ ഉഭയകക്ഷി കരാറിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന പുരോഗമന ഡെമോക്രാറ്റുകള്‍ക്കിടയിലുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ സാധ്യതയുണ്ട്. ബില്ലില്‍ ഡെമോക്രാറ്റിക് മുന്‍ഗണനകളായ ശിശു പരിപാലനം, സൗജന്യ വിദ്യാഭ്യാസം, ശമ്പളമുള്ള കുടുംബ അവധി എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടാത്തതാണ് ആശങ്കയ്ക്ക് കാരണം.

 ഒരു കൂട്ടം റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാരുമായി ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കരാറില്‍ ഏര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രസിഡന്റ് ബൈഡന്‍ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. കരാറില്‍ യോജിപ്പിലെത്താന്‍ ഇരുപക്ഷവും നിരവധി വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി.

അമേരിക്കന്‍ കുടുംബങ്ങളെ സഹായിക്കുന്നതിനായി പണം ചെലവഴിക്കാനുള്ള തന്റെ നിര്‍ദേശങ്ങള്‍ അടിസ്ഥാന സൗകര്യബില്ലില്‍ ഉള്‍പ്പെടില്ലെന്ന് ബൈഡന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസിന് പുറത്ത് ഉഭയകക്ഷി ഗ്രൂപ്പ് സെനറ്റര്‍മാരുടെ നേതൃത്വത്തിലുള്ള ബില്ലിലെ മറ്റുനിര്‍ദ്ദേശങ്ങളോട് യോജിക്കുകയും ചെയ്തു.

Other News