കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്ന റിപ്പബ്ലിക്കന്‍ ബില്ലിനെ ബൈഡന്‍ വീറ്റോ ചെയ്യില്ല


MARCH 30, 2023, 9:58 AM IST

വാഷിംഗ്ടണ്‍ - ദേശീയ കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള നടപടി പ്രസിഡന്റ് ജോ ബൈഡന്‍ വീറ്റോ ചെയ്യില്ല. ഈ വര്‍ഷം ആദ്യം അതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടും, ബില്‍ നിയമമാകുന്നതിനുള്ള എളുപ്പവഴിയിലാണെന്ന് ഉറപ്പാക്കാനാണ് ശ്രമം.

പുതിയ കോണ്‍ഗ്രസില്‍ ഇത് രണ്ടാം തവണയാണ് ബൈഡന്‍ ഭരണകൂടം റിപ്പബ്ലിക്കന്‍ നടപടിയോടുള്ള എതിര്‍പ്പ് മയപ്പെടുത്തുന്നത്.  

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയ്ക്കായി ഒരു പുതിയ ക്രിമിനല്‍ കോഡ് ഉയര്‍ത്തുന്നതിനുള്ള റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള ബില്ല് വീറ്റോ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് ബൈഡന്‍ നിരവധി സഹ ഡെമോക്രാറ്റുകളെ അമ്പരപ്പിച്ചിരുന്നു.

ഭരണ പ്രതിപക്ഷ ഭിന്നതയുള്ള വാഷിംഗ്ടണില്‍ തങ്ങളുടെ പുതിയ സ്വാധീനത്തിന്റെ അടയാളമായി റിപ്പബ്ലിക്കന്‍മാര്‍ ബുധനാഴ്ച സംഭവങ്ങളുടെ വഴിത്തിരിവ് ആഘോഷിച്ചു. അതേസമയം ബൈഡന്‍ ഭരണകൂടം അതിന്റെ വീക്ഷണങ്ങള്‍ മാറ്റിയെന്ന പരാതിയാണ് ഡെമോക്രാറ്റുകള്‍ നിശബ്ദമായി ഉന്നയിച്ചത്.

എന്നാല്‍ ഈ വിഷയത്തില്‍ വൈറ്റ് ഹൗസ് ഉറച്ച വിലപാട് എടുത്തു. 68-23 വോട്ടുകളോടെ സെനറ്റ് അന്തിമ അംഗീകാരം നല്‍കി, ഒപ്പുവെയ്ക്കുന്നതിനായി ബില്‍ ബൈഡന്റെ മേശപ്പുറത്ത് എത്തിച്ചു

വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ ആദ്യമായി ബില്ലില്‍ വോട്ടുചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, ഫെബ്രുവരിയില്‍ കൊറോണ വൈറസ് പാന്‍ഡെമിക്കിനായുള്ള ദേശീയ അടിയന്തര പ്രഖ്യാപനം  പിന്‍വലിക്കുമെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍, മെയ് 11 ന് കോവിഡ് ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ സ്വന്തം പദ്ധതിയോട് വളരെ അടുത്ത നിലപാടാണ് റിപ്പബ്ലിക്കന്‍ ബില്ലില്‍ ഉള്ളത്.പ്രസിഡന്റ് ഇപ്പോഴും നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ക്കുന്നുണ്ടെന്ന്, സ്ഥിതിഗതികളുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഈ ബില്‍ ബൈഡന്റെ മേശപ്പുറത്ത് വന്നാല്‍ അദ്ദേഹം ഒപ്പിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 'കിംവദന്തികള്‍ ശരിയാണെന്നും - പ്രസിഡന്റ് ഒടുവില്‍ ഈ നിയമനിര്‍മ്മാണത്തില്‍ ഒപ്പുവെക്കുമെന്ന്' താന്‍ പ്രതീക്ഷിക്കുന്നതായും വോട്ടെടുപ്പിന് മുന്നോടിയായി, ബില്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളായ കന്‍സാസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷല്‍ പറഞ്ഞു.

2020 മാര്‍ച്ച് 13-ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ''ഇതിനാല്‍ അവസാനിപ്പിക്കുന്നു'' എന്ന് പറയുന്ന ലളിതമായ ഒറ്റവരി നടപടിയാണ് നിയമനിര്‍മ്മാണം.

Other News