ട്വിറ്റര്‍ വാങ്ങാനുള്ള മസ്‌കിന്റെ വാഗ്ദാനത്തിന് ബോര്‍ഡിന്റെ അംഗീകാരം


JUNE 21, 2022, 11:55 PM IST

ന്യൂയോര്‍ക്ക്: ടെസ്ല സി ഇ ഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ വില്‍പ്പന നടത്താന്‍ 44 ബില്യന്‍ ഡോളറിന് ഓഹരി ഉടമകള്‍ അംഗീകരിക്കണമെന്ന് ട്വിറ്റര്‍ ബോര്‍ഡ് ഏകകണ്ഠമായി ശിപാര്‍ശ ചെയ്തു. 

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തന്റെ ആഗ്രഹം കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ ജീവനക്കാരുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ മസ്‌ക് ആവര്‍ത്തി്ചചു. എങ്കിലും ട്വിറ്ററിന്റെ ഓഹരികള്‍ തന്റെ ഓഫര്‍ വിലയേക്കാള്‍ വളരെ താഴെയാണ്. അതുകൊണ്ടുതന്നെ ഇത് സംഭവിക്കുമോ എന്ന കാര്യത്തില്‍ സംശയവുമുണ്ട്. 

ചൊവ്വാഴ്ച ഓപ്പണിംഗിന് മുമ്പ് ഓഹരികള്‍ ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്ന് 38.98 ഡോളറായി. കമ്പനിയുടെ സ്റ്റോക്ക് അവസാനമായി ആ നിലയിലെത്തിയത് ഏപ്രില്‍ അഞ്ചിന് മസ്‌ക്ക് ട്വിറ്റര്‍ വാങ്ങാന്‍ വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് ബോര്‍ഡില്‍ ഒരു സീറ്റ് വാഗ്ദാനം ചെയ്തപ്പോഴായിരുന്നു. 

കരാര്‍ ഇപ്പോള്‍ അവസാനിക്കുകയാണെങ്കില്‍ കമ്പനിയിലെ നിക്ഷേപകര്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഓരോ ഓഹരിക്കും 15.22 ഡോളര്‍ ലാഭം ലഭിക്കും.

Other News