ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മൃതദേഹം ഈ ആഴ്ച ടെക്‌സാസില്‍ എത്തിയേക്കും


JUNE 1, 2020, 5:30 PM IST

ഹ്യൂസ്റ്റണ്‍: അന്ത്യവിശ്രമത്തിനായി ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ ഹ്യൂസ്റ്റണിലേക്ക് എത്തിക്കുമെന്ന്  ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു. 

'ഈ നഗരത്തിലാണ് ജോര്‍ജ്ജ് ഫ്‌ളോയ്ഡ് വളര്‍ന്നത്, അദ്ദേഹത്തിന്റെ ശരീരം ഈ നഗരത്തിലേക്ക് മടങ്ങി വരും' ടര്‍ണര്‍ പറഞ്ഞു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കുടുംബം ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് മാര്‍ച്ച് നടത്തും. ഡിസ്‌കവറി ഗ്രീനിനടുത്തുള്ള മക്കിന്നിയുടെ 1500 ബ്ലോക്കില്‍ വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കമ്മ്യൂണിറ്റി നേതാക്കളേയും പ്രാദേശിക സംഘടനകളേയും പൊതുജനങ്ങളെ ക്ഷണിച്ചു.

Other News