അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഇന്ത്യന്‍ വംശജനെ അറസ്റ്റു ചെയ്തു


MAY 30, 2019, 1:08 AM IST

ന്യൂയോര്‍ക്ക്: കാനഡയില്‍ നിന്ന് അനധികൃതകൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്കു കടത്തിയ ഇന്ത്യന്‍ വംശജനെ ബോര്‍ഡര്‍ പട്രോള്‍ ഫോഴ്‌സ് അറസ്റ്റു ചെയ്തു. ജസ്വന്ത് സിംഗ് എന്ന മുപ്പതുകാരനാണ് അധികൃതരുടെ പിടിയിലായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള സെന്റ് ലോറന്‍സ് നദി കടന്ന് നിരവധി പേര്‍ അമേരിക്കയിലേക്ക് കടക്കുന്നത് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ ഹെലികോപ്ടറുകളാണ് കണ്ടെത്തിയത്.

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡര്‍ പട്രോള്‍ സംഘം ജസ്വന്ത് സിംഗിന്റെ വാഹനം തടയുകയായിരുന്നു. രണ്ട് അനധികൃത കുടിയേറ്റക്കാരെ വാഹനത്തില്‍ കണ്ടെത്തി. 2200 ഡോളറിനാണ് സിംഗ് ഇവരെ കടത്തിയതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഗ്രാന്റ് ജാക്വിത് ന്യൂയോര്‍ക്കിലെ സൈറസിലുള്ള ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. 

പ്രസിഡന്റ് ട്രമ്പ് കുടിയേറ്റക്കാരോട് ശത്രുതാ മനോഭാവം പുലര്‍ത്തുകയും, കാനഡ പ്രധാനമന്ത്രി ട്രൂഡോ കുടിയേറ്റക്കാരോട് സൗമനസ്യം കാണിക്കുകയും ചെയ്യുന്നുവെന്ന ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന സംഭവം കൗതുകമുണര്‍ത്തുന്നതാണ്. ഫിലഡല്‍ഫിയയില്‍ നിന്നുള്ള സിംഗിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിചാരണയ്ക്കായി റിമാന്‍ഡ് ചെയ്തു. 


Other News