വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപിന്റെ പിന്തുണയില്‍ വ്യവസായി ടിം മിഷേല്‍സ്


AUGUST 10, 2022, 11:44 PM IST

വിസ്‌കോണ്‍സിന്‍: ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള വ്യവസായി ടിം മിഷേല്‍സ് വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ടോണി എവേഴ്‌സിനെ നേരിടും. ഇതോടെ രാജ്യത്തെ ചൂടേറിയ മത്സരങ്ങളിലൊന്നായി ഇത് മാറും. നവംബറിലാണ് തെരഞ്ഞെടുപ്പ്. 

പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സഹഉടമയാണ് ടിം മിഷേല്‍സ്. ടെലിവിഷന്‍ റിപ്പോര്‍ട്ടറും അവതാരകയുമായ വിസ്‌കോണ്‍ന്‍ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ റെബേക്ക ക്ലഫിഷിനെ പരാജയപ്പെടുത്തിയാണ് മിഷേല്‍സ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലേക്കുള്ള പടവുകള്‍ കയറിയത്. 

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വ്യാപക വഞ്ചനയെ കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടും റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന്റെ സ്വാധീനമാണ് ടിം മിഷേല്‍സിന്റെ മികച്ച വിജയം ചൂണ്ടിക്കാട്ടുന്നത്. എങ്കിലും അസംബ്ലി സ്പീക്കര്‍ റോബിന്‍ വോസിനെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും ശക്തനായ റിപ്പബ്ലിക്കന്‍ വ്യക്തി പ്രസിഡന്‍ഷ്യല്‍ ഫലങ്ങളെ മറികടക്കാന്‍ ആവശ്യമായ പ്രവര്‍ത്തനം നടത്തിയില്ലെന്നാണ് ആരോപിക്കപ്പെടുന്നത്. 

മിനസോട്ട, കണക്ടിക്കട്ട്, വെര്‍മോണ്ട് എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ ഫെഡറല്‍, സ്റ്റേറ്റ് കേന്ദ്രങ്ങളിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് നോമിനേഷന്‍ സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസിന്റേയും 36 ഗവര്‍ണര്‍ സ്ഥാനങ്ങളുടേയും നിര്‍ണയം നടക്കും. 

ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മിഷെല്‍സ് സംസ്ഥാനത്ത് ബൈഡന്റെ വിജയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. വിസ്‌കോണ്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ കാലം സ്പീക്കറായിരുന്ന വോസിന് 2020ലെ പ്രസിഡന്‍ഷ്യല്‍ ഫലങ്ങള്‍ അസാധുവാക്കണമെന്ന് വാദിച്ച അധികം അറിയപ്പെടാത്ത സ്ഥാനാര്‍ഥി ആദം സ്റ്റീനില്‍ നിന്ന് വെല്ലുവിളി നേരിട്ടിരുന്നു. 

ട്രംപിന്റെ സ്വാധീനം വാഷിംഗ്ടണ്‍ സ്റ്റേറ്റിലും അനുഭവപ്പെട്ടു. ജനപ്രതിനിധി ജെയിം ഹെരേര ബ്യൂട്ടര്‍ പ്രമറിയില്‍ മുന്‍ യു എസ് ആര്‍മി ഗ്രീന്‍ ബെററ്റായ ജോ കെന്റിനോട് പരാജയപ്പെട്ടു. ഓപ്പണ്‍ പ്രൈമറിയില്‍ തൊള്ളായിരത്തിലധികം വോട്ടുകള്‍ക്ക് കെന്റിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് ബ്യൂട്ടര്‍ പിന്തള്ളപ്പെട്ടത്. 

2021 ജനുവരി ആറിന് യു എസ് കാപിറ്റോള്‍ ആക്രമണത്തിന് ശേഷം മുന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ വോട്ട് ചെയ്ത 10 റിപ്പബ്ലിക്കന്‍മാരില്‍ ഒരാളാണ് ഹെരേര ബ്യൂട്ടര്‍.

Other News