കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; മൂന്നു മരണം


JULY 29, 2019, 12:13 PM IST

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ ഗീല്‍റോയ് ഭക്ഷ്യമേളയ്ക്കിടെ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ചുകൊന്നു. വടക്കന്‍ കാലിഫോര്‍ണിയയില്‍ നടന്ന ഗില്‍റോയ് ഗാര്‍ലിക് ഫെസ്റ്റിവലിനിടെയാണ് സംഭവം. 

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മേളയിലേയ്ക്ക്് അതിക്രമിച്ചുകടന്ന മുപ്പതുകാരനായ യുവാവ്് അലക്ഷ്യമായി തുടരെ വെടിവെക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ കൂടി വെടിവെപ്പില്‍ പങ്കാളിയാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ മറ്റൊരാളുടെ സാന്നിധ്യത്തിന് തെളിവില്ലെന്നാണ് പോലീസ് പറയുന്നത്.

അക്രമിയുടെ ഉദ്ദേശം ഇതുവരെ സ്ഥീരീകരിക്കപ്പെട്ടിട്ടില്ല. തീവ്രവാദഅക്രമണമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ഗില്‍റോയ് പോലീസ് ചീഫ് സ്‌ക്കോട്ട് സ്മിത്തീ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Other News