കാലിഫോര്‍ണിയ ഗവര്‍ണറായി തുടരാന്‍ ഗാവിന്‍ ന്യൂസോമിന് വോട്ടര്‍മാരുടെ അനുമതി


SEPTEMBER 15, 2021, 10:42 AM IST

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന് അധികാരത്തില്‍ തുടരാന്‍ വോട്ടര്‍മാര്‍ മഹാഭൂരിപക്ഷത്തോടെ അനുമതി നല്‍കി. ഗവര്‍ണറെ തിരിച്ചുവിളിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പ് ന്യൂസോമിനെ വന്‍ ഭൂരിപക്ഷം നല്‍കിയാണ് തുരാന്‍ അനുമതി നല്‍കിയത്.

രാത്രി 11:30  വരെ എണ്ണിയ വോട്ട് കണക്കാനനുസരിച്ച്  അഞ്ച്  ലക്ഷത്തില്‍പരം  പേര്‍  ന്യുസോമിനെ അംഗീകരിച്ചു. (5,126,123;    67.9%)എതിരായി രണ്ടര ലക്ഷത്തോളം പേര് വോട്ട് ചെയ്തു (2,431,805; 32.2)

കണ്‍സര്‍വേറ്റീവ്  ടോക്ക് ഷോ അവതാരകനും  ആഫ്രിക്കന്‍ അമേരിക്കനുമായ അറ്റോര്‍ണി   ലാറി എല്‍ഡര്‍  ആണ് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നത്. 

അഭിപ്രായ വോട്ടെടുപ്പുകളില്‍ ന്യൂസോമിന് തന്നെയാകും ഭൂരിപക്ഷമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.

വോട്ട് ചെയ്യാനുള്ള മൗലികാവകാശം വിനിയോഗിച്ച ദശലക്ഷക്കണക്കിന് ദശലക്ഷക്കണക്കിന് കാലിഫോര്‍ണിയക്കാരോട് ഞാന്‍ എളിമയുള്ളവനും നന്ദിയുള്ളവനുമാണെന്ന് സാക്രമെന്റോയിലെ ഒരു വിജയ പ്രസംഗത്തില്‍ ന്യൂസോം പറഞ്ഞു.

ഇന്നലെ വൈകിട്ട് എട്ടു മണിക്ക് സമാപിച്ച തിരിച്ചുവിളിക്കല്‍ തെരഞ്ഞെടുപ്പില്‍ 85 ലക്ഷം പേര് വോട്ട് ചെയ്തു. 2003-ല്‍ ഗവര്‍ണര്‍ ഗ്രേ ഡേവിസിനെ തിരിച്ചു വിളിച്ച് പകരം ആര്‍നോള്‍ഡ് ഷവാര്‍സ്‌നെഗര്‍ ഗവര്‍ണറാക്കുകയും ചെയ്ത കാലിഫോര്‍ണിയക്ക് ഇക്കുറി ചരിത്രം ആവര്‍ത്തിക്കാനായില്ല.

ഡെമോക്രാറ്റായ ന്യുസോമിനെ  പുറത്താക്കാന്‍  റിപ്പബ്ലിക്കന്മാര്‍ നടത്തിയ ശ്രമമാണ് പാഴായത്. ന്യൂസോമിനുവേണ്ടി  പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നേരിട്ട് രംഗത്തെത്തിയാണ് പ്രചരണം നടത്തിയത്.

ന്യൂസോമിന് പകരം ഒരു റിപ്പബ്ലിക്കന്‍ വന്നാല്‍ ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന വാദം ശക്തമായിരുന്നു

Other News