പെട്രോള്‍ ഉപയോഗിക്കുന്ന തോട്ടം ഉപകരണങ്ങള്‍ നിര്‍ത്തലാക്കാന്‍ കാലിഫോര്‍ണിയ


OCTOBER 13, 2021, 9:24 PM IST

കാലിഫോര്‍ണിയ: പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുല്‍ത്തകിടി ഉപകരണങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ. 2024 മുതല്‍ ഇത്തരം സാധനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതിനുള്ള പുതിയ നിയമത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഒപ്പുവെച്ചു. 

പാസഞ്ചര്‍ കാറുകളെ അപേക്ഷിച്ച് ഇത്തരം ചെറിയ ഉപകരണങ്ങളാണ് മലിനീകരണം ഉണ്ടാക്കുന്നതെന്നാണ് നിയമസഭാ അംഗങ്ങളായ ലോറെന ഗോണ്‍സാലസ്, മാര്‍ക്ക് ബെര്‍മന്‍ എന്നിവര്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. 

ചെറിയ പെട്രോള്‍ എന്‍ജിനുകള്‍ പരിസ്ഥിതിക്ക് ദോഷകരവും കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്നതുമാണെന്നും മാത്രമല്ല അവ ഉപയോഗിക്കുന്ന തൊഴിലാളികല്‍ക്ക് ആസ്തമയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നാണ് ഗോണ്‍സാലസ് പറഞ്ഞത്. ഇത്രയും വലിയ മലിനീകരണങ്ങളെ പടിപാടിയായി മാറ്റേണ്ട സമയമാണിതെന്നും ചെറുകിട ലാന്‍ഡ്‌സ്‌കേപ്പിംഗ് ബിസിനസുകളെ ശുദ്ധമായ ബദലുകളിലേക്ക് മാറാന്‍ സഹായിക്കുമെന്നും ഗോണ്‍സാലസ് പറഞ്ഞു. ജനങ്ങളേയും നമ്മുടെ ഗ്രഹത്തേയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നിയമനിര്‍മാണത്തില്‍ ഒപ്പിട്ടതിന് ബെര്‍മന്‍ ന്യൂസോമിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. 

സംസ്ഥാന ബജറ്റില്‍ 30 മില്യന്‍ ഡോളറാണ് സുരക്ഷിതമാക്കിയതെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. സിറോ എമിഷന്‍ ഉപകരണങ്ങളിലേക്ക് ലാന്‍ഡ്‌സ്‌കേപ്പിംഗ് ബിസിനസുകളെ സഹായിക്കുന്നതിന് സംസ്ഥാന വ്യാപകമായി പ്രോത്സാഹന പരിപാടി സൃഷ്ടിച്ചു. 

നിയമത്തില്‍ ഒപ്പുവെച്ച ഗവര്‍ണര്‍ ന്യൂസോം ശുദ്ധമായ ഊര്‍ജ്ജ ഭാവിയെ കുറിച്ചുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചതായും അനിയന്ത്രിതമായ ആരോഗ്യ അപകടങ്ങള്‍ നേരിടുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ കാലിഫോര്‍ണിയക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതായും ബെര്‍മന്‍ പറഞ്ഞു. 

കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സ് ബോര്‍ഡ് 2018ല്‍ നടത്തിയ പഠനത്തില്‍ ഗ്യാസ് പവേര്‍ഡ് ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ക്ക് അസ്ഥിരമായ ഓര്‍ഗാനിക്ക് സംയുക്തങ്ങളില്‍ നിലവിലുള്ള കാന്‍സര്‍ സാധ്യത ഇരട്ടിയാക്കാന്‍ കഴിയുമെന്ന് കണ്ടെത്തി.

Other News