മദ്യപിച്ചു വാഹനമോടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കാര്‍ഡിയോളജിസ്റ്റിന് 17 വര്‍ഷം തടവ്


MAY 22, 2020, 5:25 PM IST

ഒക്കലഹോമ: നഗരത്തിലെ പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാള്‍ മരിച്ച കേസില്‍ 17 വര്‍ഷത്തെ ജയില്‍ ശിക്ഷ ഡോ. ബ്രയാന്‍ ഹെറിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷയ്ക്കു പുറമേ 21000 ഡോളര്‍ പിഴയും ഒക്കലഹോമ കോടതി വിധിച്ചു. 

2018 ഒക്ടോബറില്‍ നൈറ്റ് പാര്‍ട്ടിക്കു ശേഷം മേഴ്‌സിഡസ് വാഹനം മദ്യപിച്ച് ലക്കില്ലാതെ ഓടിച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത നിക്കളസ് എന്ന യുവാവിനെ തട്ടിത്തെറിപ്പിച്ചു ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി അദ്ദേഹം മരിക്കുകയായിരുന്നു. ഡോക്ടര്‍ കുറ്റക്കാരനാണെന്ന് മാര്‍ച്ച് എട്ടിന് കണ്ടെത്തിയിരുന്നെങ്കിലും വിധി പ്രഖ്യാപിച്ചത് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ്. 

1992 മുതല്‍ നിരവധി തവണ മദ്യപിച്ചു വാഹനമോടിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസുകളുള്ളത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ദയ അര്‍ഹിക്കാത്ത രോഗമാണ് ഡോക്ടര്‍ ചെയ്തിരിക്കുന്നതെന്നും നിക്കോളസിനെ അയാളുടെ കുടുംബത്തില്‍ നിന്നും നാലുവയസ്സുകാരിയായ മകളില്‍ നിന്നും എന്നെന്നേക്കുമായി നീകക്കം ചെയ്തതിന്റെ ഉത്തരവാദിത്വവും ഡോക്ടര്‍ക്കാണെന്ന് കോടതി ചൂണ്ടിക്കാടട്ടി. 

ശിഷ്ടജീവിതം മക്കളുടെ കൂടെ ജീവിക്കുന്നതിന് അനുവദിക്കണമെന്നും ബാക്കി ജീവിതകാലം മദ്യപാനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ മാറ്റിവെക്കാമെന്നും പറഞ്ഞ ഡോക്ടറുടെ അപേക്ഷയെ കോടതി പരിഗണിച്ചില്ല.

Other News