യുഎസിലെ മുന്‍ ദീര്‍ഘകാല സെനറ്റര്‍ കാള്‍ ലെവിന്‍ അന്തരിച്ചു


JULY 30, 2021, 10:13 AM IST

ഡിട്രോയിറ്റ്: മിഷിഗണില്‍ നിന്നുള്ള മുന്‍ ഡെമോക്രാറ്റ് സെനറ്റര്‍ കാള്‍ ലെവിന്‍ അന്തരിച്ചു. 87 വയസായിരുന്നു. സെനറ്റര്‍ എന്ന നിലയില്‍ 36 വര്‍ഷം നീണ്ട പരിചയ സമ്പത്തുള്ള കാള്‍ ലെവിന്‍ സൈനിക പ്രശ്നങ്ങളില്‍ മുഖ്യ ശബ്ദവുമായിരുന്നു.

സെനറ്ററുടെ മരണം വ്യാഴാഴ്ച വൈകുന്നേരം വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ലെവിന്‍ സെന്ററാണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തെ ' ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍, സഹോദരന്‍, അമ്മാവന്‍, ജീവിതകാലം മുഴുവന്‍ പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്ന് ചരമക്കുറിപ്പ് വ്യക്തമാക്കി.

'ഡെട്രോയിറ്റിലും രാഷ്ട്രീയ സാമൂഹി മേഖലയിലും സെനറ്റിലും സഹപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രചോദനം നല്‍കിയ നേതാവായിരുന്നു അദ്ദേഹമെന്ന് പ്രസ്താവനയില്‍ പറയുന്നു.

'അദ്ദേഹത്തിന്റെ നിരന്തരമായ ബുദ്ധിയും പ്രവര്‍ത്തന നൈതികതയും, എളിമ, നര്‍മ്മം, സ്വഭാവശക്തി എന്നിവയാലും അദ്ദേഹം ഓര്‍മ്മിക്കപ്പെടുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

മിഷിഗണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ലെവിന്‍, മൂന്നു പതിറ്റാണ്ടിലേറെക്കാലം ചേംബറില്‍ പ്രവര്‍ത്തിച്ചശേഷം 2015 ലാണ് വിരമിച്ചത്.

Other News