ബൈക്കപകടത്തില്‍ മലയാളി യുവാവ് അറ്റ്‌ലാന്റയില്‍ മരിച്ചു


AUGUST 16, 2019, 9:48 PM IST

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ഏതന്‍സില്‍ താമസിക്കുന്ന കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ റ്റോമി - ഷീലമ്മ ദമ്പതികളുടെ മകന്‍ ക്രിസ്റ്റഫര്‍ (22) ബൈക്കപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പുതിയതായി വാങ്ങിയ ബൈക്കില്‍ പിതാവിന്റെ സഹോദരന്‍ സാബു മന്നാകുളത്തിന്റെ വീട്ടിലേക്കു പോകവേ നിയന്ത്രണം വിട്ട് ട്രാക്ക് മാറി വന്ന ഒരു വാഹനം ക്രിസ്റ്റഫറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വേറൊരു ട്രാക്കിലേക്കു വീണ ക്രിസ്റ്റഫറിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ക്രിസ്റ്റിന്‍, ക്രിസ്റ്റീന, ചാള്‍സ്. തൊണ്ണൂറുകളില്‍ ഷിക്കാഗോയില്‍ എത്തിയ ടോമിയും ഷീലമ്മയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അറ്റ്‌ലാന്റയില്‍ താമസിമാക്കിയത്. ഷീലമ്മ മാറിക പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. ക്രിസ്റ്റഫറിന്റെ അപ്രതീക്ഷിത മരണം അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തെ നടുക്കി. 

Other News