ഫാമിലി കോണ്‍ഫറന്‍സ്: സംയുക്തകമ്മിറ്റി മീറ്റിംഗ് നടത്തി


APRIL 2, 2019, 8:52 PM IST

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികളുടെ സംയുക്ത കമ്മിറ്റി മീറ്റിംഗ് ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയില്‍ ക്ലിഫ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മാര്‍ച്ച് 23 ന് നടത്തി.

കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ്  സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആമുഖമായി വിവരിയ്ക്കുകയും വിവിധ പ്രോഗ്രാമുകളുടെ കോ ഓര്‍ഡിനേറ്റര്‍മാരെ വിവരണങ്ങള്‍ നല്‍കുവാനായി ക്ഷണിക്കുകയും ചെയ്തു.

ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ ഇടവക സന്ദര്‍ശനങ്ങളെ കുറിച്ചും, രജിസ്‌ട്രേഷന്റെ പുരോഗതിയെക്കുറിച്ചും, സുവനീര്‍ പ്രസിദ്ധീകരണത്തെ കുറിച്ചും സംസാരിച്ചു. ട്രഷറര്‍ മാത്യു വര്‍ഗീസ് സാമ്പത്തീക വശങ്ങളെക്കുറിച്ച് വിവരണങ്ങള്‍ നല്‍കി. 

ഇതുവരെയുള്ള കമ്മറ്റിയുടെ നേട്ടങ്ങളില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ സന്തുഷ്ടി പ്രകടിപ്പിച്ചു.  ക്ലിഫ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ഷിനോജ് തോമസിനോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

രാജന്‍ വാഴപ്പള്ളില്‍


Other News