ദാമ്പത്യം തകർത്ത ഭാര്യയുടെ കാമുകനിൽ നിന്നു യുവാവിന് ഏഴുലക്ഷത്തിലേറെ ഡോളർ നഷ്‌ടപരിഹാരം


OCTOBER 4, 2019, 10:33 PM IST

വാഷിംഗ്‌ടൺ:വിവാഹ ജീവിതം തകർത്തതിന്  ഭാര്യയുടെ കാമുകനിൽ നിന്നു യു എസ് സ്വദേശിക്ക് ഏഴു ലക്ഷത്തിലേറെ ഡോളർ നഷ്‌ടപരിഹാരം.ഭാര്യയുടെ കാമുകനാണ് തങ്ങളുടെ വിവാഹബന്ധം തകരാൻ കാരണമെന്ന് കെവിൻ ഹോവാർഡ് എന്ന യുവാവ് നൽകിയ പരാതി ശരിവച്ച നോർത്ത് കരോളിന കോടതിയാണ് ഏഴു ലക്ഷത്തി അമ്പതിനായിരം ഡോളർ നഷ്‌ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്.

ഭര്‍ത്താവ് ഏത് സമയവും ജോലിത്തിരക്കിലാണെന്നും തനിക്കൊപ്പം സമയം ചെലവിടുന്നില്ലെന്നും ആരോപിച്ചാണ് കെവിന്‍റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷമാണ് സത്യമതല്ലെന്നും ഭാര്യയുടെ കാമുകനാണ് ഇതിനു പിന്നില്ലെന്നും വ്യക്തമായത് .

ഭാര്യയുടെ വിവാഹമോചനത്തിന്‍റെ കാരണത്തില്‍ സംശയം തോന്നിയ കെവിന്‍ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ കാര്യം അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു.തുടർന്നാണ് കൂടെ ജോലി ചെയ്യുന്ന ആളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ഇതേ തുടർന്നാണ് തന്നെ ഒഴിവാക്കിയതെന്നും മനസിലായത്.

ഭാര്യയുടെ സഹപ്രവർത്തകൻ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ഒരുമിച്ച് അത്താഴം കഴിക്കാറുണ്ടായിരുന്നുവെന്നും കെവിന്‍ പറയുന്നു.വിവരങ്ങൾ മനസിലായതിനെ തുടർന്ന് ഇയാള്‍ ഗ്രീന്‍വില്ലെയിലെ ജഡ്‌ജിനു മുന്നില്‍ തന്‍റെ ജീവിതം തകര്‍ത്ത ഭാര്യയുടെ കാമുകനെതിരെ കേസ് നൽകി.

സ്ത്രീ ഭര്‍ത്താവിന്‍റെ സ്വത്താണെന്ന 1800 മുതല്‍ നിലവിലുള്ള നിയമപ്രകാരമായിരുന്നു കെവിന്‍ കേസ് നല്‍കിയത്. അമേരിക്കയില്‍ ആറ് ഇടങ്ങളിൽ ഈ നിയമം നിലനില്‍ക്കുന്നുണ്ട്.

തെറ്റായ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ദമ്പതികളിലൊരാള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശം ഈ നിയമം അനുവദിക്കുന്നു.വിവാഹ ബന്ധത്തിന്റെ പവിത്രത ജനങ്ങൾ മനസിലാക്കാനാണ് താൻ കേസ് നൽകിയതെന്ന് കെവിൻ പറഞ്ഞു.

Other News