നൂറു പൗണ്ടുള്ള പിറ്റ്ബുള്‍ നായയെ കൂറ്റന്‍ ചീങ്കണ്ണി വിഴുങ്ങി


AUGUST 13, 2019, 12:50 PM IST

സെന്‍ട്രല്‍ ഫ്‌ളോളിഡ: സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ കുളത്തില്‍ പതിനൊന്നടി നീളമുള്ള കുറ്റന്‍ ചീങ്കണ്ണി നൂറു പൗണ്ട് തൂക്കമുള്ള പിറ്റ്ബുള്ളിനെ ജീവനോടെ വിഴുങ്ങിയതായി നായയുടെ ഉടമസ്ഥ സിന്‍ന്ധ്യാ റോബിന്‍.

ഓഗസ്റ്റ് എട്ടിന് പിറ്റ്ബുള്ളുമായി കുളത്തിനു സമീപത്തുകൂടി നടന്നുപോകുമ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ചീങ്കണ്ണി, നായയേയും കൊണ്ടു അപ്രത്യക്ഷമാവുകയായിരുന്നെന്ന് സിന്‍ന്ധ്യാ പറഞ്ഞു. സംഭവത്തിനുശേഷം ചീങ്കണ്ണിയെ ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികൃതര്‍ കുളത്തില്‍ നിന്നും നീക്കം ചെയ്തു.

പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സ്ഥലത്തുണ്ടായ ഈ അതിക്രമം തങ്ങളെ അദ്ഭുതപ്പെടുത്തിയതായി എഫ്ഡബ്ല്‌ളിയു വക്താവ് മെലാഡി കില്‍ബോണ്‍ പറഞ്ഞു.

സിന്‍ന്ധ്യക്ക് സംഭവിച്ച നഷ്ടത്തില്‍ ഖേദിക്കുന്നതായും ഇവര്‍ പറഞ്ഞു. ഫ്‌ളോറിഡായില്‍ സമീപകാലത്ത് ചീങ്കണ്ണികളുടെ അതിക്രമം വര്‍ധിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

പി.പി. ചെറിയാന്‍

Other News